എഐ ഗ്രൂപ്ഫൈ എക്സ്പെർട്ട്, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ ഇറേസർ, ഡ്യുവൽ-വ്യൂ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളോടെ മികച്ച ഫോട്ടോഗ്രഫിയും ദൈനംദിന ഉപയോഗത്തിലെ സ്ഥിരതയും ഒരുമിച്ച് നൽകുകയാണ് എഫ്33 സീരീസ്.
ഒപ്പോ ഇന്ത്യ എഫ്33 പ്രോ 5ജി, എഫ്33 5ജി മോഡലുകൾ ഉൾപ്പെടുന്ന ഒപ്പോ എഫ്33 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു.
സെഗ്മെൻറിലെ ഏറ്റവും മികച്ച 50എംപി അൾട്രാ-വൈഡ് സെൽഫി ക്യാമറ, ദീർഘകാലം നിലനിൽക്കുന്ന ഐപി69കെ, 7000എംഎഎച്ച് ബാറ്ററി, കളർഒഎസ് 16, 5ജി++ കണക്റ്റിവിറ്റി എന്നിവയാണ് ഈ സീരീസിൻറെ പ്രധാന ആകർഷണങ്ങൾ.
എഐ ഗ്രൂപ്ഫൈ എക്സ്പെർട്ട്, എഐ പോർട്രെയ്റ്റ് ഗ്ലോ, എഐ ഇറേസർ, ഡ്യുവൽ-വ്യൂ വീഡിയോ തുടങ്ങിയ നൂതന സവിശേഷതകളോടെ മികച്ച ഫോട്ടോഗ്രഫിയും ദൈനംദിന ഉപയോഗത്തിലെ സ്ഥിരതയും ഒരുമിച്ച് നൽകുകയാണ് എഫ്33 സീരീസ്. 6.57 ഇഞ്ച് 120ഹെർട്സ് അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡിമെൻസിറ്റി 6360 എംഎഎക്സ് പ്രോസസർ, 12ജിബി റാം വരെ, 80ഡബ്ല്യു സൂപ്പർവൂക് ചാർജിംഗ് എന്നിവയും ഉൾപ്പെടുന്നു.
എഫ്33 പ്രോ 5ജി ഏപ്രിൽ 23 മുതലും എഫ്33 5ജി ഏപ്രിൽ 26 മുതലും ഓഫ്ലൈൻ സ്റ്റോറുകൾ, ഒപ്പോ ഇ-സ്റ്റോർ, ഫ്ലിപ്പാർട്ട്, ആമസോൺ എന്നിവിടങ്ങളിൽ ലഭ്യമാണ്. 31,999 മുതൽ 37,999 രൂപ വരെയാണ് ഓഫർ വില. പ്രീ-ബുക്ക്, ആദ്യദിന വാങ്ങലുകാർക്ക് ബാങ്ക് കിഴിവുകൾ, 180 ദിവസത്തെ സൗജന്യ ആകസ്മിക നാശ പരിരക്ഷ, 10% വരെ ക്യാഷ്ബാക്ക്, നോ-കോസ്റ്റ് ഇഎംഐ, 10% എക്സ്ചേഞ്ച് ബോണസ് എന്നീ ഓഫറുകളും ലഭിക്കും.


.jpeg)








Comments