പിങ്ക് മൊബിലിറ്റി പദ്ധതിയുമായി പ്രമുഖ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപിഡോ

Mobility Platform Rapido launches Pink Mobility project in the state കേരള മോട്ടോർ വാഹന വകുപ്പും രാജ്യത്തെ പ്രമുഖ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപിഡോയും ചേർന്ന് വനിതകൾക്കായി ആരംഭിച്ച പിങ്ക് മൊബിലിറ്റി പദ്ധതിയുടെ ഉദ്‌ഘാടന വേദിയിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം, കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ, റാപിഡോ അസ്സോസിയേറ്റ് വൈസ് പ്രസിഡൻറ് ആശിഷ് റെഡ്ഢി എന്നിവർ വനിതാ ഡ്രൈവർമാർക്കൊപ്പം.

സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരാക്കി ഗതാഗത മേഖലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ മൊബിലിറ്റി പ്ലാറ്റ്‌ഫോമായ റാപിഡോ കേരള മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്ത് പിങ്ക് മൊബിലിറ്റി പദ്ധതി ആരംഭിച്ചു.

തിരുവനന്തപുരം : വനിതകളുടെ സുരക്ഷയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് ‘പിങ്ക് മൊബിലിറ്റി’ പദ്ധതിക്കും ‘റാപിഡോ ശക്തി’ എന്ന പ്രത്യേക പദ്ധതിക്കും തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.

തിരുവനന്തപുരത്ത് നടന്ന പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചകിലം, കെഎസ്ആർടിസി സിഎംഡി പി.എസ്. പ്രമോജ് ശങ്കർ, റാപിഡോ അസ്സോസിയേറ്റ് വൈസ് പ്രസിഡൻറ് ആശിഷ് റെഡ്ഢി എന്നിവർ പങ്കെടുത്തു. 

സംസ്ഥാനത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഈ പദ്ധതി ആരംഭിക്കും. സ്ത്രീകളെ പ്രൊഫഷണൽ റൈഡർമാരാക്കി ഗതാഗത മേഖലയിലേക്ക് എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്റെ സഹകരണത്തോടെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട  വനിതാ ക്യാപ്റ്റൻമാർക്ക് വിദഗ്ദ്ധ പരിശീലനം നൽകിയശേഷമാണ് ജോലിയിൽ പ്രവേശിപ്പിക്കുന്നത്.  

തിരുവനന്തപുരത്തെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിംഗ് സെൻററിൽ ബാച്ച് അടിസ്ഥാനത്തിൽ പരിശീലനം നടക്കും. ഓരോ ബാച്ചിലും 50  വനിതകൾക്കാണ് പരിശീലനം നൽകുക. ട്രാഫിക് നിയമങ്ങൾ, സുരക്ഷിത റൈഡിംഗ്, ഓൺലൈൻ ടാക്സി പ്രവർത്തനങ്ങൾ, പ്രഥമ ശുസ്രൂക്ഷ രീതികൾ, കസ്റ്റമർ സർവീസ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം ലഭിക്കും. 

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും നൽകും. റാപിഡോ പ്ലാറ്റ്‌ഫോമിലൂടെ വനിതകൾക്ക് മികച്ച വരുമാനം  ലഭിക്കുമെന്നതും ഇതിൻറെ പ്രത്യേകതകളിലൊന്നാണ്.   

2015ൽ ആരംഭിച്ച റാപിഡോ  രാജ്യത്തെ 400-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുന്നതോടൊപ്പം പ്രതിദിനം അഞ്ച് മില്യണിലധികം യാത്രകളും  കൈകാര്യം ചെയ്യുന്നുണ്ട്.

Comments

    Leave a Comment