വനിതാ പ്രാതിനിധ്യം 35 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് വേദാന്ത

Vedanta raises women’s representation target to 35%

രാജ്യത്തെ ആനുവല്‍ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസ് പ്രകാരം 2023 -24 കാലയളവില്‍ വിവിധ വ്യവസായങ്ങളിലെ നേരിട്ടുള്ള തൊഴില്‍ പങ്കാളിത്തത്തില്‍ സ്ത്രീകളുടെ പങ്കളിത്തം ഏകദേശം 18 ശതമാനവും ഖനനം, ലോഹങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ വെറും 6 ശതമാനം മാത്രമുള്ളപ്പോൾ വേദാന്തയിൽ നിലവിൽ 23 ശതമാനം സ്ത്രീ തൊഴിലാളികളാണ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വേദാന്ത ഗ്രൂപ്പ് സ്ഥാപനത്തിന്‍റെ എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം 35 ശതമാനമായി ഉയര്‍ത്തുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചു. അതോടൊപ്പം ഖനനം, ലോഹങ്ങള്‍, ഓയില്‍ & ഗ്യാസ്, പവര്‍, ടെക്നോളജി എന്നീ മേഖലകളില്‍ സ്ത്രീകളെ കരിയര്‍ കെട്ടിപ്പടുക്കാന്‍ ക്ഷണിച്ചുകൊണ്ട് #HerAtTheCore എന്ന രാജ്യവ്യാപക കാമ്പയിനും ലിങ്ക്ഡ്ഇന്‍  വഴിയുള്ള ക്രൂട്ട്മെന്‍റ് ഡ്രൈവും  ആരംഭിച്ചു.

വ്യവസായ മേഖലയിലെ നിലവിലെ പരിതാപകരമായ സാഹചര്യങ്ങള്‍ക്കിടയിലാണ് ഈ പ്രഖ്യാപനം. രാജ്യത്തെ ആനുവല്‍ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസ് പ്രകാരം 2023 -24 കാലയളവില്‍ വിവിധ വ്യവസായങ്ങളിലെ നേരിട്ടുള്ള തൊഴില്‍ പങ്കാളിത്തത്തില്‍ സ്ത്രീകളുടെ പങ്കളിത്തം  ഏകദേശം 18 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഖനനം, ലോഹങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകളില്‍ ഇത് വെറും 6 ശതമാനം മാത്രമാണ്.

#HerAtTheCore കാമ്പയിന്‍ ഊന്നല്‍ നല്‍കുന്നത് ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയുടെ നിര്‍ണ്ണായകമായ ഒരു ദശകത്തിലേക്കാണ്. ആഗോള ഊര്‍ജ്ജ പരിവര്‍ത്തനത്തിന് കരുത്തുപകരുക, ഇലക്ട്രിക് വാഹനങ്ങളുടെ വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുക, അത്യാധുനിക നിര്‍മ്മാണ-സാങ്കേതിക മേഖലകളില്‍ രാജ്യത്തിന്‍റെ പങ്ക് ശക്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോഹങ്ങള്‍, ധാതു സമ്പത്ത്, എണ്ണ, വാതകം, ഊര്‍ജ്ജം എന്നിവ ഈ വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമാണ്. എങ്കിലും  ഈ ഭാവി കെട്ടിപ്പടുക്കുന്ന പ്രധാന മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം വെറും 6 ശതമാനം മാത്രമാണ്. ഇന്ത്യയുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ അതിന് കരുത്തുപകരുന്ന വ്യവസായ മേഖലകളില്‍ രാജ്യത്തെ മുഴുവന്‍ പ്രതിഭകളുടെയും പങ്കാളിത്തം ആവിശ്യമാണ്.

വേദാന്തയുടെ നിലവിലെ തൊഴിലാളികളില്‍  23 ശതമാനം സ്ത്രീകളാണ്, ഇത് വ്യവസായ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. '6 ശതമാനം  ഒന്നുമല്ല, 23 ശതമാനം ഒരു തുടക്കം മാത്രമാണ്' എന്ന സന്ദേശത്തിലൂന്നിയ #HerAtTheCore കാമ്പയിന്‍  ഈ മേഖലയിലെ ലിംഗ അസമത്വവും പ്രധാന വ്യവസായങ്ങളുടെ ഭാവി തൊഴില്‍ സംസ്കാരം പുനര്‍നിര്‍മ്മിക്കാനുള്ള അവസരവും എടുത്തുക്കാട്ടുന്നു.

ഇന്ത്യയുടെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യത്തെ മുഴുവന്‍ പ്രതിഭകളുടെയും പങ്കാളിത്തം ആവശ്യമാണ്. വേദാന്തയില്‍ ഇന്ന് സ്ത്രീ പ്രാതിനിധ്യം 23 ശതമാനമാണ് എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണ്. ഇത് 35 ശതമാനമായും പിന്നീട്  50 ശതമാനമായും ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം. തങ്ങള്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് പ്രധാന വ്യവസായങ്ങളില്‍ സ്ത്രീകള്‍ക്ക് മികച്ച രീതിയില്‍ മുന്നേറാന്‍ സഹായിക്കുന്ന വിധത്തില്‍ തൊഴില്‍ സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും, അത്യാധുനിക സാങ്കേതികവിദ്യകള്‍ വിന്യസിക്കുകയും, ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും അവര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യുന്നു. #HerAtTheCore എന്നത് ഒരു ആഘോഷവും അതോടൊപ്പം തന്നെ ഒരു ആഹ്വാനവുമാണ്. ലോകത്തിന് കരുത്തുപകരുന്ന ഈ മേഖലകളെ രൂപപ്പെടുത്താന്‍ സഹായിക്കുന്നതിനായി തങ്ങളോടൊപ്പം ചേരാന്‍ വിവിധ മേഖലകളിലെ പ്രഗത്ഭരായ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വേദാന്ത ലിമിറ്റഡ് നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടറും ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ചെയര്‍പേഴ്സണുമായ പ്രിയ അഗര്‍വാള്‍ ഹെബ്ബാര്‍ പറഞ്ഞു.

Comments

    Leave a Comment