232 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയിൽ വിലക്ക്.

India Govt Bans 234 Chineese Apps

ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി തുടർന്ന് കേന്ദ്ര സർക്കാർ. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് അനധികൃത ചൈനീസ് ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചത്. ഇതിൽ 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഉൾപ്പെടുന്നു.

ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

നേരത്തെ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ  ഇന്ത്യ 220 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അടുത്തിടെ ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്കയും വിലക്ക് പ്രഖ്യാപിച്ചിരുന്നു. 

ചെറിയ തുകയുടെ ലോണിന് പോലും ഉപഭോക്താക്കൾക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപവും മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും സഹിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇത്തരം ആപുകൾക്കെതിരെ വ്യാപക  പരാതിയും വന്നിരുന്നു.  ഇത്തരം ആപ്പുകളേക്കുറിച്ച് തെലങ്കാനാ, ഒഡീഷ, ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര ഇന്‍റലിജന്സിനോട് ആശങ്കകള്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൈനീസ് കേന്ദ്രീകൃതമായ  28 ലോണ്‍ ആപ്പുകളെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ പ്രവര്ത്തിക്കുന്ന 94 ആപ്പുക്കള്‍ ഇ സ്റ്റോറിലും മറ്റുള്ളവ തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായി ആണ് പ്രവര്‍ത്തിച്ചിരുന്നത്.  

Comments

    Leave a Comment