കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ ഗണേഷ് പുത്തൂരിന്

Sahithya Academy Yuva Puraskar for Ganesh Puthoor

'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്.

ഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരത്തിന് യുവകവി ഗണേഷ് പുത്തൂർ അർഹനായി. 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. 

ഡോ. എം.എന്‍ വിനയകുമാര്‍, ഡോ. ഗീത പുതുശ്ശേരി, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് യുവ പുരസ്‌കാര്‍ ജേതാവിനെ തിരഞ്ഞെടുത്തത്.

പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന കൃതിയിലൂടെ മലയാളത്തിലെ ബാലസാഹിത്യ പുരസ്‌കാരം പ്രിയ എഎസും നേടി. 2018-ലെ പ്രളയം പശ്ചാത്തലമായി രചിച്ച നോവലിന് മികച്ച ബാലസാഹിത്യനോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം കിട്ടിയിട്ടുണ്ട്.

Comments

    Leave a Comment