സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2023 : മമ്മൂട്ടി മികച്ച നടൻ, നടി വിന്‍സി അലോഷ്യസ്

Kerala State Film Awards 2023 ; Mammootty Best Actor, Actress Vincy Aloysius

അവാർഡുകൾ വാരിക്കൂട്ടി ‘ന്നാ താൻ കേസ് കൊട്’. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടൻ പുരസ്കാരത്തിന് അർഹനായപ്പോൾ രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്.

തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച നടിക്കുള്ള പുരസ്കാരം വിൻസി അലോഷ്യസും സ്വന്തമാക്കി.

ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍. ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരി​ഗണിച്ചത്. അതില്‍ നിന്നും 44 ചിത്രങ്ങളാണ് അവസാന റൗണ്ടില്‍ എത്തിയത്. 

നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയമാണ് മമ്മൂട്ടിയെ  പുരസ്കാരത്തിന് അർഹൻ ആക്കിയത്. നന്‍പകല്‍ നേരത്ത് മയക്കം കൂടാതെ പുഴു, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളും മത്സരത്തില്‍ ഉണ്ടായിരുന്നു. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിൻസി പുരസ്കാരത്തിന് അർഹയായത്. 

സംസ്ഥാന പുരസ്കാരങ്ങൾ:-

മികച്ച നടൻ - മമ്മൂട്ടി (ചിത്രം - നന്‍പകല്‍ നേരത്ത് മയക്കം)
മികച്ച നടി- വിന്‍സി അലോഷ്യസ് (ചിത്രം - രേഖ)
മികച്ച സംവിധായകൻ- മഹേഷ് നാരായണൻ (ചിത്രം - അറിയിപ്പ്)
നവാഗത സംവിധായകന്‍- ഷാഹി കബീര്‍ (ചിത്രം - ഇലവീഴാപൂഞ്ചിറ)

മികച്ച ചിത്രം- നന്‍പകല്‍ നേരത്ത് മയക്കം (സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി)
ജനപ്രീതിയും കലാമേന്മയും-ചിത്രം - ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)
മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ചിത്രം - ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (ചിത്രം - അപ്പന്‍)

മികച്ച ബാലതാരം (പെൺ)- തന്മയ സോൾ (ചിത്രം - വഴക്ക്)
മികച്ച ബാലതാരം (ആൺ)- മാസ്റ്റർ ഡാവിഞ്ചി (ചിത്രം - പല്ലൊട്ടി 90'സ് കിഡ്സ്)
സ്വഭാവ നടി- ദേവി വര്‍മ്മ (ചിത്രം - സൗദി വെള്ളയ്ക്ക)
സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ചിത്രം - ന്നാ താന്‍ കേസ് കൊട്)

മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ചിത്രം - ന്നാ താൻ കേസ് കൊട്)
മികച്ച കഥാകൃത്ത്- കമല്‍ കെ എം (ചിത്രം - പട)
മികച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ (ചിത്രം - ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (ചിത്രം - വഴക്ക്)

മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍  (ചിത്രം - പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)
പശ്ചാത്തല സംഗീതം-  ഡോണ്‍ വിന്‍സെന്‍റ് (ചിത്രം - ന്നാ താന്‍ കേസ് കൊട്)
മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., ചിത്രം - വിഡ്ഢികളുടെ മാഷ്)
പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (കനവേ, ചിത്രം - പല്ലൊട്ടി നയന്‍റീസ് കിഡ്സ്)
പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, ചിത്രം - പത്തൊമ്പതാം നൂറ്റാണ്ട്)

മികച്ച വിഎഫ്എക്സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (ചിത്രം - വഴക്ക്)
കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്
നൃത്തസംവിധാനം-ഷോബി പോള്‍ രാജ് (ചിത്രം - തല്ലുമാല)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (ചിത്രം - സൗബി വെള്ളയ്ക്ക)
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (ചിത്രം - പത്തൊന്‍പതാം നൂറ്റാണ്ട്)
വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ (ചിത്രം - സൗദി വെള്ളയ്ക്ക)
മികച്ച മേക്കപ്പ്-റോണക്സ് സേവ്യര്‍ (ചിത്രം - ഭീഷ്മ പര്‍വ്വം)
ശബ്ദരൂപകല്‍പ്പന- അജയന്‍ അടാട്ട് (ചിത്രം - ഇലവീഴാപൂഞ്ചിറ)
ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ചിത്രം - ന്നാ താന്‍ കേസ് കൊട്)
സിങ്ക് സൌണ്ട്-വൈശാഖ് വിവി (ചിത്രം - അറിയിപ്പ്)
കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ചിത്രം - ന്നാ താന്‍ കേസ് കൊട്)
എഡിറ്റിംഗ്- നിഷാദ് യൂസഫ് (ചിത്രം - തല്ലുമാല)

മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)
മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)
സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം- ശ്രുതി ശരണ്യം ( ചിത്രം - ബി 32 മുതല്‍ 44 വരെ)

Comments

    Leave a Comment