വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ദുല്‍ഖറിന്റെ കരിയറിലെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത.
ദുല്‍ഖര്‍ സല്മാന് (Dulqar Salman) നായകനാകുന്ന ബിഗ് ബഡ്ജറ്റ് മാസ് എന്റര്ടെയ്നര് സിനിമയാണ് 'കിംഗ് ഓഫ് കൊത്ത(King of Kotha). സോണി മ്യൂസിക് ആണ് ഈ സിനിമയുടെ മ്യൂസിക് റൈറ്റ്സ് കരസ്ഥമാക്കിയത്.
റെക്കോര്‍ഡ് തുകക്കാണ് റൈറ്റ്സ് വിറ്റുപോയത് എന്നാണ് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ തുക എത്രയാണെന്നുള്ള വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.ജേക്സ് ബിജോയും ഷാന്‍ റഹ്മാനുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകന് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്. ദുല്‍ഖറിന്റെ ഇതുവരെ കാണാത്ത ലുക്കാണ് കിംഗ് ഓഫ് കൊത്തയിലൂടെ പ്രേക്ഷകര്‍ കാണാനിരിക്കുന്നത്. 95 ദിവസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് ഈ അടുത്താണ് കരൈക്കുടിയില്‍ അവസാനിച്ചത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.
വെഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് ദുല്‍ഖറിന്റെ കരിയറിലെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഓണം റിലീസായിട്ടാണ് ചിത്രം റിലീസിനെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഛായാഗ്രഹണം- നിമീഷ് രവി, സ്ക്രിപ്റ്റ്-അഭിലാഷ് എന്‍ ചന്ദ്രന്, എഡിറ്റര്‍-ശ്യാം ശശിധരന്, മേക്കപ്പ്-റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍-ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്ട്രോളര്-ദീപക് പരമേശ്വരന്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്, പി ആര് ഓ- പ്രതീഷ് ശേഖര്‍.
Comments