കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധനവ്.
ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലോക്‌സഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രാലയം വ്യക്തമാക്കി. ഓഹരി നിക്ഷേപത്തിന്മേലുള്ള ദീർഘകാല മൂലധന നേട്ട നികുതി ഒഴിവാക്കാനുള്ള നിർദേശം നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി പങ്കജ് ചൗധരി, ബജറ്റ് സമയത്തോ നികുതി വ്യവസ്ഥകളിൽ പരിഷ്‌കാരം കൊണ്ടുവരുമ്പോഴോ മാത്രമാണ് ഇക്കാര്യം പരിഗണിക്കാറുള്ളതെന്നും പറഞ്ഞു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി ഓഹരി നിക്ഷേപങ്ങൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി വരുമാനത്തിൽ 79 ശതമാനമാണ് വർധനവ്. സാമ്പത്തിക വർഷം 2023-24 ഉം FY 2024-25
ഉം കൂടി ആകെ നികുതി ശേഖരണം ₹2.01 ലക്ഷം കോടി രൂപയാണ്.
സാമ്പത്തിക വർഷം 2023-24 ലെ വരുമാനത്തെ അടിസ്ഥാനമാക്കി നോക്കുമ്പോൾ അസസ്‌മെന്റ് ഇയർ (AY) 2024-25 ലെ വരുമാനം ₹72,249
കോടിയും സാമ്പത്തിക വർഷം 2024-25 ലെ വരുമാനത്തെ അടിസ്ഥാനമാക്കി നോക്കുമ്പോൾ അസസ്‌മെന്റ് ഇയർ (AY) 2025-26 ലെ ലെ വരുമാനം ₹1.29 ലക്ഷം കോടി രൂപയുമാണ്.
ഓഹരിയിൽ മാറ്റമില്ലെങ്കിലും സർക്കാർ കടപ്പത്രങ്ങളിലെ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഈയിടെ ഭേദഗതികൾ കൊണ്ടുവന്നിരുന്നു. രാജ്യത്തെ നികുതി വ്യവസ്ഥ രാജ്യാന്തര തലത്തിൽ ഏകീകരിക്കുന്നതിനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമായിരുന്നു വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർക്ക് ഇളവ് അനുവദിച്ചത്.
Summary : The Finance Ministry clarified in a reply to the Lok Sabha that there is no intention to withdraw the long-term capital gains tax on equity investments. Minister of State for Finance Pankaj Chaudhary stated that the proposal to waive this tax is not currently under the government's consideration, noting that such matters are typically deliberated only during the budget or when reforms to the tax regime are being introduced.










1.jpg)

Comments