കെ വൈ സി : സെപ്റ്റംബര്‍ 15 കഴിഞ്ഞാൽ യുപിഐ ഇടപാടുകള്‍ താറുമാറായേക്കും !

KYC: UPI transactions could be disrupted after September 15!

പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ സമയപരിധിക്ക് മുന്‍പ് ഈ പ്രശ്നം എങ്ങനെ തീര്‍പ്പാക്കും എന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

റിസര്‍വ് ബാങ്കിന്റെ പുതിയ കെവൈസി നിയമം ഡിജിറ്റൽ പേയ്‌മെന്റ് മേഖലയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. സമയ പരിധിക്കുള്ളില്‍ കെവൈസി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ യുപിഐ ഇടപാടുകള്‍ തടസ്സപ്പെടുവാൻ സാധ്യതയുണ്ട്. 

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 15-ന് അവസാനിക്കും. കൃത്യസമയത്ത് കെവൈസി പുതുക്കാത്ത പക്ഷം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ഡിജിറ്റല്‍ ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍, ക്രോസ്- ബോര്‍ഡര്‍ (അതിര്‍ത്തി കടന്നുള്ള സേവനങ്ങള്‍) ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികള്‍ക്കും ഈ നിയമം ബാധകമാണ്. യുപിഐ ഇടപാടുകള്‍ക്കായി ക്യൂആര്‍ കോഡുകള്‍ ഉപയോഗിക്കുന്ന ചെറുകിട ഓഫ്‌ലൈന്‍ വ്യാപാരികളില്‍ 30 മുതല്‍ 35 ശതമാനം വരെ ആളുകളും ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തോളം ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാകാതെ പ്രതിസന്ധിയിൽ  ആകാന്‍ സാധ്യതയുണ്ട്.

കോടിക്കണക്കിന് വ്യാപാരികളുടെ കെവൈസി പൂര്‍ത്തിയാകാത്തതിനെക്കുറിച്ചോ സമയപരിധിക്ക് മുന്‍പ് ഇത് എങ്ങനെ തീര്‍പ്പാക്കുമെന്നതിനെക്കുറിച്ചോ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പുകളായ പേടിഎം , ഫോണ്‍പേ , ഗൂഗിള്‍ പേ എന്നിവ പ്രതികരിച്ചിട്ടില്ല.

Summary : The deadline for completing the KYC procedures mandated by the Reserve Bank expires on September 15. Industry experts warn that digital transactions for lakhs of small traders could be disrupted if KYC details are not updated on time. This law applies to all categories of merchants, including online, offline, and cross-border service providers. Leading digital payment apps like Paytm, PhonePe, and Google Pay have not yet responded regarding how they will resolve this issue before the deadline.



Comments

    Leave a Comment