മിൽമ ഉത്പന്നങ്ങൾക്ക് നാളെ മുതൽ 5 ശതമാനത്തിൽ കുറയാത്ത വർദ്ധനയുണ്ടാകും : മിൽമ ചെയർമാൻ

Milma to increase price for milk products not less than 5 percent from tomorrow: Milma Chairman

5 ശതമാനം ജിഎസ്‍ടി ഏർപ്പെടുത്താനുള്ള ജിഎസ്‍ടി കൗൺസിൽ തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ തൈര്, മോര്, ലെസ്സി ഉത്പന്നങ്ങൾക്കാണ് വില കൂട്ടുന്നത്.

നാളെ മുതൽ സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് വില കൂട്ടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു. 

തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് 5 ശതമാനം വില വർധന ഉണ്ടാകുമെന്ന് അറിയിച്ച മിൽമ ചെയർമാൻ കെ.എസ്.മണി നാളെ തന്നെ വില വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്നും പറഞ്ഞു. എത്ര രൂപ കൂടുമെന്നത് വൈകീട്ടോടെ അറിയാനാകുമെന്നും മിൽമ ചെയർമാൻ വ്യക്തമാക്കി.

നാളെ മുതൽ അരി, പയർ, പാലുൽപ്പന്നങ്ങൾക്ക് 5 ശതമാനം ജിഎസ്‍ടി പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് വില കൂട്ടാനുള്ള മിൽമയുടെ തീരുമാനം. പാക്കറ്റിലുള്ള മോരിനും തൈരിനുമടക്കം 5 ശതമാനം നികുതി ഏർപ്പെടുത്തിയ ജിഎസ്‍ടി കൗൺസിൽ തീരുമാനം നാളെ മുതലാണ് നിലവിൽ വരുന്നത്. പാക്കറ്റിലാക്കിയ (പ്രീ പാക്ക്ഡ്) അരി, മാംസം, മീൻ, തേൻ, ശ‌ർക്കര, പപ്പടം എന്നിവയ്ക്കടക്കം എല്ലാ ഭക്ഷ്യവസ്തുക്കൾക്കും 5 ശതമാനം നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞ മാസം അവസാനം ചേർന്ന ജിഎസ്‍ടി കൗൺസിൽ യോഗമെടുത്ത തീരുമാനമാണ് നാളെ പ്രാബല്യത്തിലാകുന്നത്.

എന്നാൽ, ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ആണ് ഈ നികുതി വർദ്ധനവ്  ബാധകമാകുന്നത് എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുകയാണ്. വ്യാപാരികൾ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത തേടി സംസ്ഥാനം ജിഎസ്‍ടി വകുപ്പിന് കത്തയച്ചിട്ടുണ്ടെന്നും വൈകീട്ടോടെ മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ധനകാര്യ വകുപ്പ് വ്യക്തമാക്കി. 

Comments

    Leave a Comment