LG ഓണം ബമ്പർ 2022 : 25 രൂപ മുടക്കി 25 കോടിയുടെ സമ്മാനപദ്ധതിയിൽ പങ്കുചേരാം.

LG Onam Bumper 2022: Spend Rs 25 and participate in the 25 crore prize scheme. എൽ.ജി. ഇലക്‌ട്രോണിക്സിന്റെ ഓണം ഓഫറുകൾ കമ്പനിയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് പി. സുധീർ, കേരള റീജണൽ ബിസിനസ് ഹെഡ് സജി സുന്ദർ, കൊച്ചി ബ്രാഞ്ച് മാനേജർ ഉമേഷ് ഉമേഷ് പിള്ള, കോഴിക്കോട് ബ്രാഞ്ച് മാനേജർ മുഹമ്മദ് റാഫി തുടങ്ങിയവർ ചേർന്ന് അവതരിപ്പിക്കുന്നു.

ഇന്ത്യയിൽ കമ്പനിയുടെ 25-ാം വാർഷികം പ്രമാണിച്ച് 25 കോടി രൂപയുടെ സമ്മാനങ്ങളാണ് ഓണത്തിന് ലഭ്യമാക്കിയിട്ടുള്ളത്. ഈ ഓണത്തിന് 550 കോടി രൂപയുടെ വിറ്റുവരവ് എൽ.ജി. ലക്ഷ്യമിടുന്നു.

കൊച്ചി: ലാേകോത്തര ഗ്രഹോപകരണ ബ്രാൻഡായ LG ഇന്ത്യയിൽ 25 വർഷം പൂർത്തിയാകുന്ന വേളയിൽ ഓണാേഘാഷം അത്യുഗ്രൻ ഓഫറുകേളാെട വർണാഭമാക്കുന്നു.

വെറും 25 രൂപ മുടക്കി  നിങ്ങൾക്കിഷ്ടപ്പെട്ട  LG ഉത്പന്നങ്ങൾ വാങ്ങി  ബാക്കിതുക അനായാസമായ തവണകളായി അടക്കാവുന്നതാണ്. എൽ.ജി. ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ ഒരു കിയ സോണറ്റ് വീതം 10 കാറുകൾ സമ്മാനമായി ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 30 പേർക്ക് എൽ.ജി. ഒ.എൽ.ഇ.ഡി. ടി.വി.യും സ്വന്തമാക്കാം. കൂടാതെ പ്രത്യേക ടി വി മോഡലുകൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും സൗണ്ട് ബാറുകളും കമ്പനി സൗജന്യമായി നൽകുന്നു. 32 ഇഞ്ചിന് മുകളിലുള്ള എള്ള  TV മോഡലുകൾക്കും 3 വർഷത്തെ ഫുൾ വാറന്റി ലഭിക്കുന്നതാണ് എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എൽ.ജി. ഇലക്‌ട്രോണിക്സ് ഓണത്തിന് കേരളത്തിൽ 550 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിടുന്നു. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും കമ്പനിക്ക് കാര്യമായ മുന്നേറ്റം നടത്താനായിരുന്നില്ല. കേരളത്തിൽനിന്നുള്ള വാർഷിക വിറ്റുവരവ് 1,200 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എൽ.ജി. ഇലക്‌ട്രോണിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി. സുധീർ പറഞ്ഞു.

പ്രമുഖ ഗൃഹോപകരണ ഷോറൂമുകളിലും എൽ.ജി. ബെസ്റ്റ് ഷോപ്പുകളിലും ഓഫറുകൾ ലഭ്യമാണ്.  ജൂലൈ 22  വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന ഓഫറുകൾ സെപ്റ്റംബർ 30 വരെ തുടരും

Comments

    Leave a Comment