സിനിമാശാലകളിലെ ഭക്ഷണത്തിന് പ്രത്യേക ഓഫറുമായി പി വി ആർ ഐനോക്സ്.

PVR Inox with special offer on food in Cinemas.

തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 നും വൈകിട്ട് 6 നും ഇടയിലുള്ള സമയത്താണ് ഈ വാഗ്ദാനം ലഭ്യമാകുക. ഈ ആനുകൂല്യം സിനിമ പ്രേക്ഷകരുടെ ഭക്ഷണ പാനീയങ്ങൾക്ക് ചെലവിടുന്ന തുകയിൽ 40% വരെ കുറവു വരുത്തും.

കൊച്ചി: സിനിമ ആസ്വാദകരുടെ  കാഴ്ചയെ കൂടുതൽ ആസ്വാദ്യകരമാക്കാൻ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക് സ് ശൃഖലയായ പി വി ആർ ഐനോക്സ് സിനിമാശാലകളിലെ ഭക്ഷണ - പാനീയങ്ങൾക്ക് വിലക്കുറവിൻറെ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ആനുകൂല്യം സിനിമ പ്രേക്ഷകരുടെ ഭക്ഷണ  പാനീയങ്ങൾക്ക് ചെലവിടുന്ന തുകയിൽ 40% വരെ കുറവു വരുത്തും.

ബർഗർ, പോപ് കൊ  ൺ, സാൻവിച്ച്, പനിയങ്ങൾ എന്നിവയ്ക്ക് 99 രൂപ മുതലുള്ള ആവേശകരമായ പാക്കേജുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 9 നും വൈകിട്ട് 6 നും ഇടയിലുള്ള സമയത്താണ് ഈ വാഗ്ദാനം ലഭ്യമാകുക. കൂടാതെ പ്രത്യേക വില നിലവാരത്തിലുള്ള ഫാമിലി മീൽ കോംബോയുടെയും ഓഫർ ഇതിനൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് നിലകൊള്ളുകയെന്നത് സിനിമ തിയേറ്റർ ശൃഖലകൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണായകമാണെന്നും കുറഞ്ഞ വിലയിൽ ഗുണനിലവാരമുള്ള ഭക്ഷണ പാനീയങ്ങളാണ് ഞങ്ങൾ തീയേറ്ററുകളിൽ തയ്യാറാക്കി വിതരണം ചെയ്യുന്നതെന്നും കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജിലി പറഞ്ഞു.

Comments

    Leave a Comment