ഐസ്‌ക്രീം ബ്രാൻഡായ മെറിക്രീമിന്റെ ബ്രാൻഡ് അംബാസഡർമാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും മെറിക്രീം ഡയറക്‌ടർമാരായ സ്റ്റീഫൻ എം ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം ഇ വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. ആലുവയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫാക്‌ടറി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിപ്പിങ് ക്രീം പ്ലാൻറാണെന്ന് കമ്പനി അവകാശപ്പെടുന്നു.
മെറിക്രീം : ഫഹദും നസ്രിയയും ബ്രാന്‍ഡ് അംബാസഡര്‍മാർ
മെറിക്രീം ഐസ്ക്രീമിന്‍റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നസ്രിയയും ഫഹദ് ഫാസിലും ഡയറക്ടര്‍മാരായ സ്റ്റീഫന്‍ എം ഡി, ബിനോയ് ജോസഫ്, നിജിന്‍ തോമസ്, എം ഇ വര്‍ഗ്ഗീസ് എന്നിവരോടൊപ്പം.കൊച്ചി: കേരളത്തിൽ നിന്നുള്ള ഐസ്‌ക്രീം ബ്രാൻഡായ മെറിക്രീമിന്റെ ബ്രാൻഡ് അംബാസഡർമാരായി താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയ നാസിമും നിയമിതരായി.
മെറിക്രീം ഡയറക്‌ടർമാരായ സ്റ്റീഫൻ എം ഡി, ബിനോയ് ജോസഫ്, നിജിൻ തോമസ്, എം ഇ വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ ഇതിനായി കരാർ ഒപ്പുവെച്ചു.
ഐസ്‌ക്രീമിലെ പുതിയ രുചികളുമായി ദക്ഷിണേന്ത്യയിലെ മികച്ച ഐസ്‌ക്രീം ബ്രാൻഡാകാനുള്ള തയ്യാറെടുപ്പിലാണ് മെറിക്രീം. ആലുവയിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഫാക്‌ടറി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിപ്പിങ് ക്രീം പ്ലാൻറാണെന്ന് കമ്പനി അവകാശപ്പെടുന്നു.














Comments