എളുപ്പമുള്ള യാത്രാമാർഗ്ഗം, കുറഞ്ഞ പ്രവർത്തനച്ചെലവ്, തുടങ്ങിയ നിരവധി കാരണങ്ങളാൽ ഇന്ത്യൻ ജനങ്ങൾ ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇഷ്‍ടപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിൽ ഒന്നാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണി അതിവേഗം വളരുകയാണ്. അത്കൊണ്ട് തന്നെ ഇരുചക്രവാഹന നിർമ്മാതാക്കൾ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി രാജ്യത്തെ വർദ്ധിച്ചുവരുന്ന മോട്ടോർ സൈക്കിളുകളുടെ ആവശ്യം നിറവേറ്റുന്നു.
എളുപ്പമുള്ള യാത്രാമാർഗ്ഗം, കുറഞ്ഞ പ്രവർത്തനച്ചെലവ്, തുടങ്ങിയ നിരവധി കാരണങ്ങളാൽ ഇന്ത്യൻ ജനങ്ങൾ ഇരുചക്രവാഹനങ്ങളാണ് കൂടുതലും ഇഷ്‍ടപ്പെടുന്നത്. 2024 ൽ നിരവധി പുതിയ മോട്ടോർസൈക്കിൾ മോഡലുകളാണ് വിപണിയിലെത്താൻ അണിയറയിൽ തയ്യാറായി കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറക്കാൻ സാധ്യതയുള്ള പ്രധാന മോട്ടോർസൈക്കിളുകളെ വിലയിരുത്താം.
റോയൽ എൻഫീൽഡ് ക്ലാസിക് 350 ബോബർ
2024 ജൂണിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന
റോയൽ എൻഫീൽഡ് ക്ലാസിക് 350 ബോബർ രണ്ട് ലക്ഷം മുതൽ 2.10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. സാധാരണ ക്ലാസിക് 350-ൻ്റെ അതേ എഞ്ചിൻ തന്നെയാണ് ക്ലാസിക് 350 ബോബറിനും കരുത്തേകാൻ സാധ്യത.
കെടിഎം 125 ഡ്യൂക്ക്
കെ ടി എം 125 ഡ്യൂക്ക് 2024 ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കുവാൻ സാധ്യത. എക്സ് ഷോറൂം വില ഏകദേശം 1.80 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും. 14.7 ബിഎച്ച്‌പി പവർ ഔട്ട്‌പുട്ട് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 125 സിസി എഞ്ചിൻ തന്നെ തുടരും.
കവാസാക്കി വെർസിസ്-X 300
കവാസാക്കി വെർസിസ്-എക്സ് 300 അടുത്തിടെ ഇന്ത്യൻ റോഡുകളിൽ നടത്തിയ പരീക്ഷണം ഇന്ത്യൻ വിപണിയിൽ വേർസിസ്-എക്സ് 300 വീണ്ടും അവതരിപ്പിക്കാൻ കാവസാക്കി പദ്ധതിയിടുന്നതായി സൂചിപ്പിക്കുന്നു. ബൈക്കിൻ്റെ സ്പെസിഫിക്കേഷനുകളും ശൈലിയും ഉപകരണങ്ങളും വലിയ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടിവിഎസ് റൈഡർ 125 ഫ്ലെക്സ് ഫ്യുവൽ പതിപ്പ്
ഏകദേശം 1 ലക്ഷം മുതൽ 1.10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്ന ടിവിഎസ് റൈഡ 125 ഫ്ലെക്സ് ഫ്യുവൽ പതിപ്പ് ഇന്ത്യൻ വിപണിയിൽ 2024 ഒക്ടോബറോടെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 11.2 bhp കരുത്തും 11.2 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 125 സിസി എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക.
Comments