സ്കോര്‍പിയോ-എന്‍ ഇസഡ്-8 ശ്രേണിയില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മഹീന്ദ്ര

Mahindra introduced new features in Scorpio-NZ-8 range

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്-8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു.  കൂടുതല്‍ പ്രീമിയം അനുഭവത്തിനായി ഇസഡ്-8 എസ്, ഇസഡ്-8, ഇസഡ്-8 എല്‍ വേരിയന്‍റുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്-8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.

ഇസഡ്-8 എസ്, ഇസഡ്-8 വേരിയന്‍റുകളിലാണ് വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ ഫീച്ചറുകള്‍ വരുന്നത്. ഇസഡ്-8 എല്‍ വേരിയന്‍റില്‍ വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നീ ഫീച്ചറുകളുണ്ടാവും.

Comments

    Leave a Comment