ഒരു വർഷം കൊണ്ട് 62 .55 രൂപയിൽ നിന്ന് 751 .90 രൂപയായി ഒലെക്ട്രാ ഗ്രീൻടെക്‌ സ്റ്റോക്ക്

Electra Greentech stock has risen from Rs 62.55 to Rs 751.90 in a year

2020 നവംബർ 12 ന് 62 .55 രൂപയായിരുന്ന ഒലെക്ട്രാ ഗ്രീൻടെക്കിന്റെ ഷെയറിന്റെ ഇന്നലത്തെ വില 751 .90 രൂപ. ഒരു വർഷംകൊണ്ട് 1200 ശതമാനത്തിലേറെ വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു വർഷത്തിനുള്ളിൽ 1,200 ശതമാനതിലധികം  റിട്ടേൺ നൽകി ഒലെക്ട്ര ഗ്രീൻടെക് സ്റ്റോക്ക്. ഒലക്ട്ര ഗ്രീൻടെക്കിന്റെ ഓഹരികളിൽ ഒരു വർഷം മുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ എന്നത് പന്ത്രണ്ട് ലക്ഷം രൂപയായി മാറുമായിരുന്നു.

2020 നവംബർ 12  ന് 62.55 രൂപയിൽ വ്യാപാരം ആരംഭിച്ച് 61.75 രൂപയിൽ   ക്ലോസ് ചെയ്ത ഓഹരി ഇന്നലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 751.90  രൂപയിലെത്തി. 

ഇന്ത്യയിൽ ഇലക്ട്രിക് ബസ് നിർമ്മാണത്തിലും ഇൻസുലേറ്ററുകളിലും മുൻനിരക്കാരാണ് ഒലെക്ട്രാ ഗ്രീൻടെക്‌. ഇലക്ട്രിക് ബസുകൾ, കോമ്പോസിറ്റ് ഇൻസുലേറ്ററുകൾ, അമോർഫസ് കോർ-ഡിസ്ട്രിബ്യൂഷൻ ട്രാൻസ്ഫോർമറുകൾ, ഡാറ്റാ അനാലിസിസ്, ഐടി കൺസൾട്ടിംഗ് എന്നിവയിൽ പ്രധാന താൽപ്പര്യങ്ങളോടെ 1992-ൽ ഹൈദരാബാദിലാണ് ഈ കമ്പനി സ്ഥാപിതമായത്.

ക്രിയേറ്റീവ് ടെക്നോളജികളിലൂടെയും മികവിനോടുള്ള പ്രതിബദ്ധതയിലൂടെയും ഒലെക്ട്രാ ഗ്രീൻടെക്‌ ഇന്ന് മാർക്കറ്റ് ലീഡറാണ് . ഇന്ത്യയിലെ കോമ്പോസിറ്റ് ഇൻസുലേറ്ററുകളുടെ ഏറ്റവും വലിയ നിർമ്മാതാവും വിതരണക്കാരുമാണ് ഒലെക്ട്രാ ഗ്രീൻടെക്‌. സംയോജിത ഇൻസുലേറ്ററുകൾ ഒരു സുപ്രധാന സാങ്കേതിക മുന്നേറ്റമായി ലോകമെമ്പാടും നന്നായി ഉപയോഗിക്കുന്നു.

നിലവിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും  (BSE), നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും  (NSE) ഒലെക്ട്രാ ഗ്രീൻടെക്‌  ട്രേഡ് ചെയ്യപ്പെടുന്നുണ്ട്

Comments

    Leave a Comment