‘സൗന്ദര്യ’ സോപ്പ് ശ്രേണി അവതരിപ്പിച്ച് ചന്ദ്രിക

Chandrika launches Luxury Bat Soap 'Saundarya'

ചർമ്മസംരക്ഷണത്തിനും വ്യക്തിപരിചരണത്തിനും പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെ മുൻനിർത്തിയാണ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചതെന്ന് കമ്പനി

വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിങ്ങിന്റെ ഭാഗമായ ചന്ദ്രിക പുതിയ പ്രീമിയം ബ്യൂട്ടി സോപ്പ് ശ്രേണിയിൽ ‘സൗന്ദര്യ’ അവതരിപ്പിച്ചു. 

ചർമ്മസംരക്ഷണത്തിനും വ്യക്തിപരിചരണത്തിനും പ്രാധാന്യം നൽകുന്ന ഉപഭോക്താക്കളെ മുൻനിർത്തിയാണ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യൻ സ്നാനപാരമ്പര്യമായ ‘നീരാട്ട്’ ആസ്പദമാക്കി 35 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രവും പുറത്തിറക്കിയിട്ടുണ്ട്.

പ്രകൃതിദത്ത ഘടകങ്ങളാല്‍ സമ്പന്നമായ ചന്ദ്രികയുടെ പാരമ്പര്യത്തെ കൂടുതല്‍ ആകര്‍ഷകമായ അനുഭവങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് പുതിയ ശ്രേണി അവതരിപ്പിച്ചിരിക്കുന്നത്. തേങ്ങാപ്പാലും ബദാമും ചേര്‍ത്ത്, ജാസ്മിനും പിങ്ക് റോസും പോലുള്ളവയുടെ സൗമ്യമായ പുഷ്പ സൗരഭ്യം ഉള്‍ക്കൊള്ളുന്ന ഈ സോപ്പുകള്‍ സമൃദ്ധമായ പതയും ചര്‍മ്മത്തിന് പോഷണവും നല്‍കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  

“ജാസ്മിൻ ഇൻ കോക്കനട്ട് മിൽക്ക്”, “പിങ്ക് റോസ് ഇൻ കോക്കനട്ട് മിൽക്ക്” എന്നീ വകഭേദങ്ങളിലാണ്  സോപ്പുകൾ ലഭ്യമാകുന്നത് . 100 ഗ്രാം സോപ്പിന് 36 രൂപയാണ് വില. കേരളത്തിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഉൽപ്പന്നം ലഭ്യമാണ്.

Summary : Chandrika, a part of Wipro Consumer Care and Lighting, has launched a new premium beauty soap range called ‘Saundarya’. The company says that the products have been launched with the consumers in mind who value skincare and personal care. The soaps are available in “Jasmine in Coconut Milk” and “Pink Rose in Coconut Milk” variants . The price of 100 grams of soap is Rs. 36. The product is available in retail outlets and e-commerce platforms in Kerala.



Comments

    Leave a Comment