ആക്സിസ് മ്യൂച്വൽ ഫണ്ട് ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു

Axis Mutual Fund has launched the EV & New Age Automotive Index Fund.

ദീർഘകാലാടിസ്ഥാനത്തിൽ ആസ്തി വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ പുതിയ ഇൻഡക്സ് ഫണ്ട് മികച്ചൊരു അവസരമായിരിക്കുമെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാർ

രാജ്യത്തെ  പ്രമുഖ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ ആക്സിസ് മ്യൂച്വൽ ഫണ്ട് ആക്സിസ് നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സിനെ പിന്തുടരുന്ന രാജ്യത്തെ ആദ്യത്തെ ഇൻഡക്സ് ഫണ്ടാണിത്. ഇലക്ട്രിക് മൊബിലിറ്റി, പുതിയ തലമുറ വാഹന നിർമ്മാണ മേഖലകളിലെ കമ്പനികളിൽ നിക്ഷേപം നടത്താൻ ഈ ഓപ്പൺ എൻഡഡ് ഫണ്ട് അവസരമൊരുക്കുന്നു.

നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ഇൻഡക്സിനെ പിന്തുടരുന്ന ഒരു ഓപ്പൺ എൻഡഡ് സ്കീമാണിത്. നിഫ്റ്റി ഇവി & ന്യൂ ഏജ് ഓട്ടോമോട്ടീവ് ടിആർഐ ആണ് ഈ പദ്ധതിയുടെ ബെഞ്ച്മാർക്ക്. ഇതിന്റെ എൻഎഫ്ഒ കാലയളവ് ഒക്ടോബർ 30 വരെയാണ്. ഈ പദ്ധതിയിൽ കുറഞ്ഞത് 100 രൂപയും തുടർന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാവുന്നതാണ്.

അലോട്ട്മെന്റ് തീയതി മുതൽ 15 ദിവസത്തിനുള്ളിൽ പിൻവലിക്കുകയാണെങ്കിൽ 0.25 ശതമാനം എക്സിറ്റ് ലോഡ് ഈടാക്കുന്നതാണ് എന്നാൽ അതിനുശേഷമുള്ള പിൻവലിക്കലുകൾക്ക് എക്സിറ്റ് ലോഡ് ഉണ്ടാകില്ല.

രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം 2021 ലെ സാമ്പത്തിക വർഷത്തിലെ 1 ശതമാനത്തിൽ താഴെ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 9.4 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. വാഹന നിർമ്മാതാക്കൾ, ബാറ്ററി നിർമ്മാതാക്കൾ, ഘടകങ്ങളുടെ നിർമ്മാതാക്കൾ, അഡ്വാൻസ്ഡ് ഓട്ടോമോട്ടീവ് ടെക്നോളജി ദാതാക്കൾ തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികളിൽ നിക്ഷേപം നടത്താൻ ഈ ഫണ്ടിലൂടെ സാധിക്കും.

ദീർഘകാലാടിസ്ഥാനത്തിൽ ആസ്തി വളർച്ച ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ പുതിയ ഇൻഡക്സ് ഫണ്ട് മികച്ചൊരു അവസരമായിരിക്കുമെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ബി. ഗോപ്കുമാർ വ്യക്തമാക്കി.

Summary : Axis Mutual Fund, one of the country's leading mutual fund companies, has launched the 'Axis Nifty EV & New Age Automotive Index Fund'. This is the first index fund in the country to track the Nifty EV & New Age Automotive Index. This open-ended fund provides an opportunity to invest in companies operating within the electric mobility and new-generation automotive manufacturing sectors. B. Gopkumar, MD and CEO of Axis AMC, stated that this new index fund would be an excellent opportunity for investors seeking long-term asset growth.


Comments

    Leave a Comment