ഹിമാലയ ബേബികെയർ മദേഴ്സ് ഡേ വീഡിയോ പുറത്തിറക്കി

Himalaya Babycare has launched Mother's Day digital video campaign

മമ്മ വാലി ഫീലിംഗ്’ എന്ന ആശയത്തെ ആസ്പദമാക്കി മാതൃത്വത്തിൻറെ ഹൃദയസ്പർശിയായ നിമിഷങ്ങൾ ആഘോഷിക്കുന്ന മദേഴ്സ് ഡേ ഡിജിറ്റൽ വീഡിയോ ക്യാമ്പയിൻ ഹിമാലയ ബേബികെയർ പുറത്തിറക്കി.

ഒരു കുഞ്ഞിൻറെ വളർച്ചയിലെ വിവിധ ഘട്ടങ്ങളിലെ ഓരോ ആദ്യാനുഭവങ്ങളും അമ്മയുടെ മനസ്സിൽ സൃഷ്ടിക്കുന്ന വൈകാരിക ബന്ധമാണ് വീഡിയോയിൽ അവതരിപ്പിക്കുന്നത്. ‘ചാന്ദ ഹേ തു’ എന്ന പ്രശസ്ത താരാട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ  മകളെ ആദ്യമായി സ്കൂളിലേക്ക് അയക്കുന്ന അമ്മയുടെ ഓർമ്മകളിലൂടെ മാതൃത്വത്തിൻറെ സ്നേഹവും കരുതലും മനോഹരമായി വരച്ചുകാട്ടുന്നു. 

മാതൃത്വം അനവധി ‘ആദ്യ’ അനുഭവങ്ങളുടെ സമാഹാരമാണെന്നും അവയാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നതെന്നും ഹിമാലയ വെൽനസ് കമ്പനിയുടെ ബേബികെയർ ഡയറക്ടർ ചക്രവർത്തി എൻ. വി പറഞ്ഞു. സംഗീതവും ഓർമ്മകളും വൈകാരിക കഥപറച്ചിലും സമന്വയിപ്പിച്ച് ആധുനിക മാതാപിതാക്കളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കുകയാണ് ക്യാമ്പയിൻറെ ലക്ഷ്യമെന്ന് പോക്കറ്റ് ആസസിലെ ഡി2സി തലവൻ വിശ്വനാഥ് ഷെട്ടിയും വ്യക്തമാക്കി.  

വിവിധ പ്രാദേശിക ഭാഷകളിലൂടെയും സോഷ്യൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും  വീഡിയോ പ്രേക്ഷകരിലെത്തിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

Summary : Himalaya Babycare has launched a Mother's Day digital video campaign celebrating the heartwarming moments of motherhood, based on the concept of "Mamma Wali Feeling". Inspired by the famous lullaby 'Chanda Hai Tu', the film beautifully depicts the love and care of motherhood through the memories of a mother sending her daughter to school for the first time.  Chakravarthy N. V, Baby Care Director, Himalaya Wellness Company, said, Motherhood is a collection of many 'first' experiences, and they are what further strengthen the bond between mother and child

Comments

    Leave a Comment