അലൈഡ് ഹെല്‍ത്ത് കെയര്‍ മേഖലയില്‍ മിനിമം വേതനം നടപ്പാക്കണം ; യുഎഎച്ച്പിഎ സംസ്ഥാന സമ്മേളനം

Minimum wage should be implemented in the allied healthcare sector; UAHPA state conference യുണൈറ്റഡ് അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് അസോസിയേഷന്‍(യു.എ.എച്ച്.പി.എ) സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഫായിസ്

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയോ,യൂണിവേഴ്‌സിറ്റികളുടേയോ അംഗീകാരമിത്ത അലൈഡ് ഹെല്‍ത്ത് മേഖലയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന എല്ലാ കോഴ്‌സുകളും വിദ്യഭ്യാസ വകുപ്പ് ഇടപെട്ട് ഉടന്‍ നിര്‍ത്തലാക്കണമെന്നും യോഗം അവശ്യപ്പെട്ടു.

അലൈഡ് ഹെല്‍ത്ത് പ്രൊഫഷണലുകള്‍ക്ക്  മിനിമം വേതനം നടപ്പാക്കണമെന്നും, ട്രെയിനികളെന്ന പേരില്‍ മാസങ്ങളോളം ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുണൈറ്റഡ് അലൈഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍സ് അസോസിയേഷന്‍(യു.എ.എച്ച്.പി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയോ,യൂണിവേഴ്‌സിറ്റികളുടേയോ അംഗീകാരമിത്ത അലൈഡ് ഹെല്‍ത്ത് മേഖലയുമായി ബന്ധപ്പെട്ട് നടത്തി വരുന്ന എല്ലാ കോഴ്‌സുകളും വിദ്യഭ്യാസ വകുപ്പ് ഇടപെട്ട് ഉടന്‍ നിര്‍ത്തലാക്കണമെന്നും യോഗം അവശ്യപ്പെട്ടു. നാഷണല്‍ കൗണ്‍സില്‍ രൂപീകരണം വൈകുന്നതിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിക്കും,ആരോഗ്യ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കും. 

ജനറല്‍ സെക്രട്ടറി കെ.ഫായിസ് അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിന്റെ ഉദ്ഘാടനവും സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനവും സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സിദ്ദിഖ് നിര്‍വ്വഹിച്ചു. യോഗത്തില്‍ ട്രഷറര്‍ പി.എ.ജസ്റ്റിന്‍,വൈസ് പ്രസിഡന്റ് എം.ജെ.അഭിലാഷ്, ജോയിന്റ് സെക്രട്ടറിമാരായ കെ.എച്ച്.അജ്മല്‍, എസ്.സുബിന്‍, സംസ്ഥാന കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ കെ.ലിന്റ വില്‍സണ്‍, അമൃത മഹേന്ദ്രന്‍, ബി.ദേവി പ്രിയ,ആര്യ അരവിന്ദ്‌ , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് റിസല്‍, ആല്‍വിന്‍ ജെയ്‌സണ്‍, എം.എം.മിഥുന്‍, പി.കെ.റമീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

    Leave a Comment