ആഗോള ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് ബ്രാന്‍ഡ് "ബ്ലും" കൊച്ചിയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു

Global furniture fittings brand ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലുമിന്റെ കൊച്ചിയിലെ പുതിയ സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നദീം പാട്‌നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു.

ലോകോത്തര നിലവാരമുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്‌പെയിസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്‌ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍ നടത്തുന്നത് ഡെനി മാര്‍ട്ടിന്‍ അസോസിയേറ്റ്‌സാണ്.

കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പലാരിവട്ടം എന്‍.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കയ്ഡിൽ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു.  

ലോകോത്തര നിലവാരമുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്‌പെയിസ്  സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്‌ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍ നടത്തുന്നത് ഡെനി മാര്‍ട്ടിന്‍ അസോസിയേറ്റ്‌സാണ്. പുതിയ സെന്ററിന്റെ ഉദ്ഘാടനം  ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടര്‍  നദീം പാട്‌നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

പാലാരിവട്ടത്തെ പുതിയ എക്‌സ്പീരിയന്‍ സെന്ററിലൂടെ  നൂതന ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് ഉത്പന്നങ്ങളുടെ മേന്മ കൊച്ചി നിവാസികള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കുമെന്നും കൊച്ചിയുടെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നതെന്ന് നദീം പട്‌നി പറഞ്ഞു. 

ദീര്‍ഘനാളായി ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ബ്രന്‍ഡായ ബ്ലും ഇന്ത്യയെ കൊച്ചിയിലെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇനി മുതല്‍ ലോക നിലവാരത്തിലുള്ള  ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗ്‌സ് കൊച്ചി നിവാസികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ വാങ്ങുവാന്‍  ഡെനി മാര്‍ട്ടില്‍  അസ്സോസിയേസ് സ്ഥാപകന്‍ സജി ജോസ് പറഞ്ഞു.

ഓസ്ട്രിയയിലെ വോറാള്‍ബെര്‍ഗില്‍ കമ്പനിയുടെ എട്ട് പ്ലാന്റുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ, പോളണ്ട്, ബ്രസീല്‍, ചൈന, യുഎസ്എ എന്നിവിടങ്ങളില്‍ ഉത്പാദന യൂണിറ്റ് പരിപാലിക്കുകയും ചെയ്യുന്നുണ്ട്.  ആഗോളതലത്തില്‍ 33 അനുബന്ധ സ്ഥാപനങ്ങളും റെപ്രസെന്റേറ്റീവ് ഓഫിസുകളുമുള്ള ബ്ലും 120-ലധികം രാജ്യങ്ങളിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ക്കും അംഗീകൃത ഡീലര്‍മാര്‍ക്കും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്.

Comments

    Leave a Comment