പ്രധാന നഗരങ്ങളിൽ ഇ-സ്‌കൂട്ടറുകൾക്കും കാറുകൾക്കുമുള്ള ആവശ്യകതയിൽ വൻവർദ്ധനവ് : ജസ്റ്റ്ഡയൽ റിപ്പോർട്ട്

Demand for e-scooters and e-cars grows in major cities: Just Dial Report

ജസ്റ്റ് ഡയൽ കൺസ്യൂമർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇ-സ്‌കൂട്ടറുകൾക്ക് ഡിമാൻഡ് 220.7 ശതമാനമായി ഉയർന്നു, അതേസമയം ഇ-കാറുകളുടെ ആവശ്യം 132.4 ശതമാനവും ഇ-മോട്ടോർ സൈക്കിളുകൾക്ക് 115.3 ശതമാനവും ഇ-സൈക്കിളുകൾക്ക് 66.8 ശതമാനവുമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം കുതിച്ചുയർന്നതായി സമീപകാല റിപ്പോർട്ട് വെളിപ്പെടുത്തിയാതായി ജസ്റ്റ് ഡയൽ കൺസ്യൂമർ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. ശുദ്ധമായ ഇന്ധനങ്ങളിലേക്ക് നീങ്ങാനുള്ള സർക്കാരിന്റെ അഭിലാഷത്തിന് അനുസൃതമാണ് ഈ ഡിമാൻഡിലെ വർദ്ധനവ്.

ഇലക്‌ട്രിക് വാഹനങ്ങളുടെ സമീപകാല കുതിച്ചുചാട്ടം കാണുന്നത് അങ്ങേയറ്റം പ്രോത്സാഹജനകമാണ്, ഇത് തലസ്ഥാനത്തും രാജ്യത്തും ഉണ്ടാകുന്ന മലിനീകരണ തോത്, കാലാവസ്ഥാ വ്യതിയാനത്തിന്റെ വരാനിരിക്കുന്ന ഭീഷണി എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ബിൽഡ്-അപ്പായി കണക്കാക്കാം. ശുദ്ധവായു ശ്വസിക്കാൻ ലോകത്തിന് ശക്തവും സുസ്ഥിരവുമായ ഒരു അടിസ്ഥാന സൗകര്യം ആവശ്യമാണെന്ന് കോപ് 26-ൽ നിന്നുള്ള പാഠങ്ങൾ വ്യക്തമാണെന്ന് ജസ്റ്റ് ഡയൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ പ്രസുൻ കുമാർ പറഞ്ഞു.

ഉയർന്ന ഇന്ധന വിലയ്‌ക്കൊപ്പം മലിനീകരണ തോത് വർധിക്കുന്ന സാഹചര്യവും ഈ വർദ്ധനവിന് കാരണമായി പറയപ്പെടുന്നു. പ്രധാനനഗരങ്ങളാണ് ഇ വി കളുടെ ട്രെൻഡിന് നേതൃത്വം നൽകുന്നത്. എല്ലാ നഗരങ്ങളിൽ നിന്നും വ്യത്യസ്തമായി  ഡൽഹിയിൽ, ഇ-സ്കൂട്ടറിനും ഇ-കാറിനും ഏറ്റവും കൂടുതൽ ഡിമാൻഡ് കാണപ്പെട്ടു. ജസ്റ്റ് ഡയൽ കൺസ്യൂമർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇ-സ്‌കൂട്ടറുകൾക്ക് ഡിമാൻഡ് 220.7 ശതമാനമായി ഉയർന്നു, അതേസമയം ഇ-കാറുകളുടെ ആവശ്യം 132.4 ശതമാനവും ഇ-മോട്ടോർ സൈക്കിളുകൾക്ക്  115.3 ശതമാനവും ഇ-സൈക്കിളുകൾക്ക് 66.8 ശതമാനവുമാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഡൽഹി, മുംബൈ, ബംഗളൂരു,അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, ചെന്നൈ, കൊൽക്കത്ത എന്നീ ക്രമത്തിലാണ് പ്രധാനനഗരങ്ങളിൽ  ഇ-സ്കൂട്ടറുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതെങ്കിൽ,  മൈസൂർ, ഇൻഡോർ, ജയ്പൂർ, സൂറത്ത്, ആഗ്ര, ജോധ്പൂർ, സാംഗ്ലി, വഡോദര, നാസിക്, ചണ്ഡീഗഢ് എന്നിവയാണ് ഇ-സ്കൂട്ടറുകൾക്ക് കൂടുതൽ  ആവശ്യക്കാരുള്ള രണ്ടാം നിരയിൽപ്പെട്ട നഗരങ്ങൾ.

ഇലക്‌ട്രിക് കാറുകളുടെ ഡിമാൻഡിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, പൂനെ, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നീ ക്രമത്തിലാണ് പ്രധാനനഗരങ്ങളിലെ ആവശ്യകതയെങ്കിൽ നാസിക്, ലഖ്‌നൗ, നാഗ്പൂർ, കോയമ്പത്തൂർ, ജയ്പൂർ, വിജയവാഡ, ഗോവ, സൂറത്ത്, ജബൽപൂർ, വിശാഖപട്ടണം എന്നിവയാണ് ഇ-കാറുകൾക്ക് ആവശ്യക്കാരേറിയ രണ്ടാംനിര നഗരങ്ങൾ.

ഇ-മോട്ടോർ സൈക്കിളുകളുടെ ആവശ്യകത വന്നപ്പോൾ ഈ പ്രവണത തന്നെ മാറി. പ്രധാന നഗരങ്ങളെ പിന്തള്ളി രണ്ടാം നിര നഗരങ്ങളിലാണ് ഇ-മോട്ടോർ സൈക്കിളുകൾക്ക് കൂടുതൽ ഡിമാൻഡ് കാണപ്പെട്ടത്.  
രണ്ടാം നിര നഗരങ്ങളിൽ സൂറത്ത്, രാജ്‌കോട്ട്, അമരാവതി, നാഗ്പൂർ, വിജയവാഡ, സേലം, കോലാപൂർ, പോണ്ടിച്ചേരി, വാരണാസി, ഭാവ്‌നഗർ എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്ന നഗരങ്ങൾ.പ്രധാന നഗരങ്ങളിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് കാണപ്പെട്ടത് മുംബൈ, പൂനെ, ബെംഗളൂരു എന്നീ നഗരങ്ങളിൽ ആണ്.

ഇലക്‌ട്രിക് സൈക്കിളുകൾക്ക് മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങളിലും സൂറത്ത്, രാജ്‌കോട്ട്, അമരാവതി, പട്‌ന, നാഗ്പൂർ, വിജയവാഡ, സേലം, കോലാപൂർ, മധുരൈ, ഭോപ്പാൽ എന്നീ രണ്ടാം നിര  നഗരങ്ങളിലും കൂടുതൽ ഡിമാൻഡ് കാണപ്പെട്ടു.

Comments

    Leave a Comment