ഇനിമുതൽ ഓഹരി വിറ്റാലുടൻ പണം അക്കൗണ്ടിൽ.

T+ 0 Trade settlement in share market from 28 March : Sebi

T+0 ട്രേഡ് സെറ്റിൽമെന്റുള്ള ക്രിപ്‌റ്റോകറൻസി പോലുള്ളവയുമായി മത്സരിക്കുന്നതിന് ഓഹരി വിപണിയിൽ തൽക്ഷണ സെറ്റിൽമെൻ്റ് അനിവാര്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു.

T+0 ട്രേഡ് സെറ്റിൽമെൻ്റ്  പരീക്ഷണ അടിസ്ഥാനത്തിൽ മാർച്ച് 28-ന് ആരംഭിക്കുമെന്ന് ഓഹരി വിപണികളെ നിയന്ത്രിക്കുന്ന  സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ചെയർപേഴ്‌സൺ മാധബി പുരി ബുച്ച്.

ആദ്യ ഘട്ടത്തിൽ, ഉച്ചയ്ക്ക് 1:30 വരെയുള്ള ട്രേഡുകൾക്കായി ഒരു ഓപ്‌ഷണൽ T+0 സെറ്റിൽമെന്റ് അതേ ദിവസം വൈകുന്നേരം 4:30 ന് പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ, ഉച്ചകഴിഞ്ഞ് 3.30 വരെ ട്രേഡുകൾക്കായി ഓപ്ഷണൽ ഉടനടി ട്രേഡ്-ബൈ-ട്രേഡ് സെറ്റിൽമെൻ്റ് നടത്തുന്നതാണ്.

2021 -ൽ ആണ് സെബി T+2 സെറ്റിൽമെൻ്റ് സൈക്കിളിൽ നിന്ന് T+1 സെറ്റിൽമെൻ്റ്  സൈക്കിൾ ഘട്ടം ഘട്ടമായി അവതരിപ്പിച്ചത്. 2023 ജനുവരി മുതൽ പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്തിരുന്നു. നേരത്തെ സെറ്റിൽമെൻ്റ് സൈക്കിൾ 2002-ൽ T+5-ൽ നിന്ന് T+3 ആയും പിന്നീട് 2003-ൽ T+2 ആയും ചുരുക്കിയിരുന്നു.

വിപണിയിൽ ഇടപാട് നടത്തിയാൽ നടപടികൾ പൂർത്തിയായി അതേ ദിവസം തന്നെ ട്രേഡുകൾ സെറ്റിൽ ചെയ്യപ്പെടും എന്നാണ് T+0 ട്രേഡ് സെറ്റിൽമെൻ്റ്  വിഭാവനം ചെയ്യുന്നത്. വിപണിയിൽ ഇടപാട് നടത്തിയാൽ നടപടികൾ പൂർത്തിയായി പണം കിട്ടുന്നതിന് കാലതാമസം നേരിടുമെന്നുള്ള പോരായ്മയാണ് ഇതോടെ ഇല്ലാതാകൺ പോകുന്നത്.

T+0 ട്രേഡ് സെറ്റിൽമെന്റുള്ള ക്രിപ്‌റ്റോകറൻസി പോലുള്ളവയുമായി മത്സരിക്കുന്നതിന് ഓഹരി വിപണിയിൽ  തൽക്ഷണ സെറ്റിൽമെൻ്റ് അനിവാര്യമാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. വിപണികൾ ഈ ദിശയിലേക്ക് നീങ്ങുന്നില്ലെങ്കിൽ,  ഇവയിൽ നിന്ന്  നിന്ന് ഫണ്ടുകൾ ക്രിപ്റ്റോയിലേക്കും സമാന ആസ്തികളിലേക്കും നീങ്ങാനുള്ള നല്ല സാധ്യതയുണ്ടെന്നും ബുച്ച് പറഞ്ഞു.

നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ക്രിപ്റ്റോ പോലുള്ള  അസറ്റ് ക്ലാസുകൾക്ക് രഹസ്യാത്മകത, ടോക്കണൈസേഷൻ, തൽക്ഷണ സെറ്റിൽമെൻ്റ് എന്നിവയുടെ സൗകര്യങ്ങളുമുണ്ട്. എന്നാൽ ഓഹരി വിപണിയിൽ അറിയപ്പെടാതെ വ്യാപാരം നടത്താനാകില്ലെങ്കിലും, തത്സമയ ഇടപാട് തീർക്കലും ടോക്കണൈസേഷനും കൊണ്ടുവരാൻ സാധിക്കുമെന്നും ബുച്ച് പറഞ്ഞു.

സെബി നിലവിലെ T+1 സെറ്റിൽമെൻ്റ് സൈക്കിളിൽ നിന്ന് അതിവേഗം അതേ ദിവസത്തെ സെറ്റിൽമെൻ്റിലേക്ക് മാറാൻ പദ്ധതിയിടുമ്പോൾ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്ക് കടുത്ത ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഈ രീതി വിപണിയിലെ പണലഭ്യതയിലും, വ്യാപാര അളവുകളിലും പ്രശ്നമുണ്ടാക്കുമെന്ന ആശങ്ക ഉന്നയിക്കുമ്പോൾ തന്നെ വ്യാപാര ചെലവുകൾ കൂട്ടുമെന്നുമാണ് വിദേശ പോർട്ടഫോളിയോ നിക്ഷേപകരുടെ കണക്കുകൂട്ടൽ. എന്നാൽ ഉടനടി ഇടപാട് തീർക്കൽ ഇന്ത്യൻ ഓഹരി നിക്ഷേപകർക്ക് ഗുണകരമാകുമെന്നാണ് സെബിയുടെ കണക്കു കൂട്ടൽ.

Comments

    Leave a Comment