വിദ്യാർത്ഥികൾക്കായി പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ.
വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിനുമായി ഫ്‌ളിപ്പ്കാർട്ട്.
ജൂൺ 21 മുതൽ 27 വരെ നടക്കുന്ന കാംപയിനിൽ ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ് കൺസോളുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർഫോണുകൾ, ഹെഡ്‌ഫോണുകൾ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ലഭിക്കും.
പഴയ ലാപ്‌ടോപ്പുകൾക്കുള്ള ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീലുകൾ, സൂപ്പർകോയിനുകൾ, നോ-കോസ്റ്റ് ഇഎംഐ, ക്യാഷ് ഓൺ ഡെലിവറി, യുപിഐ, ക്രെഡിറ്റ്,ഡെബിറ്റ് കാർഡുകളിൽ ഓഫറുകൾ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. കൂടാതെ ലാപ്‌ടോപ്പുകൾക്കും ടാബ്‌ലെറ്റുകൾക്കും 6000 രൂപ വരെ അധിക സ്റ്റുഡന്റ് ഓഫറുകളുമുണ്ട്.
എച്ച്പി, അസ്യുസ്, ഏസർ തുടങ്ങിയ ബ്രാൻഡുകളുടെ ലാപ്‌ടോപ്പുകൾ 9990 രൂപ മുതൽ കാംപയിനിൽ ലഭ്യമാകുമ്പോൾ 45,990 രൂപ മുതൽ ആരംഭിക്കുന്ന, കാര്യക്ഷമമായ പ്രോസസറുകളും ഗ്രാഫിക്‌സ് കാർഡുകളുമുള്ള ലാപ്‌ടോപ്പുകളും ഓഫറിന്റെ ഭാഗമാകുന്നതാണ്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള എൽടിഇ ടാബ്ലെറ്റുകൾ വിദ്യാർത്ഥികൾക്ക് 9,999 എന്ന പ്രാരംഭ വിലയിൽ ഈ കാംപയിനിൽ ലഭ്യമാക്കും.
ബോട്ട്, സോണി, ബോൾട്ട് തുടങ്ങിയ ബ്രാൻഡുകളുടെ നോയ്‌സ് ക്യാൻസലിംഗ് ഹെഡ്‌ഫോണുകൾ 1,499 രൂപ മുതലും ബൗൾട്ട് ക്രൗൺ, ഫാസ്റ്റ്ട്രാക്ക് റിവോൾട്ട് എഫ്എസ്1 പ്രോ, നോയ്‌സ് ഐക്കൺ 2, ഫയർ ബോൾട്ട് ഡ്രീം തുടങ്ങിയ സ്മാർട്ട് വാച്ചുകൾ 1299 രൂപ മുതലും ഫ്ലിപ്‌കാർട്ട് ബാക്ക് ടു കാമ്പസിൽ ലഭ്യമാണ്.
Comments