മികച്ച ഫോട്ടോഗ്രഫിക്കും കണ്ടൻറ് ക്രിയേറ്റർമാർക്കുമായി രൂപകൽപ്പന ചെയ്ത ഫോണുകളിൽ ഹാസൽബ്ലാഡ് ക്യാമറ സംവിധാനവും കളർ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും എഐ അനുഭവങ്ങളും ഉൾക്കൊള്ളുന്ന ഫൈൻഡ് എക്സ്9 എസ്, ഫൈൻഡ് എക്സ്9 അൾട്ര പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ഒപ്പോ ഇന്ത്യ അവതരിപ്പിച്ചു.
മികച്ച ഫോട്ടോഗ്രഫിക്കും കണ്ടൻറ് ക്രിയേറ്റർമാർക്കുമായി രൂപകൽപ്പന ചെയ്ത ഫോണുകളിൽ ഹാസൽബ്ലാഡ് ക്യാമറ സംവിധാനവും കളർ ഒഎസ് 16 അധിഷ്ഠിത എഐ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫൈൻഡ് എക്സ്9 എസ് കൂടുതൽ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനിലും ഉയർന്ന നിലവാരത്തിലുള്ള പ്രകടനമാണ് നൽകുന്നതെന്ന് കമ്പനി കമ്മ്യൂണിക്കേഷൻസ് മേധാവി ഗോൾഡി പട്നായിക് പറഞ്ഞു. ഫൈൻഡ് എക്സ്9 എസ് സൺസെറ്റ് ഓറഞ്ച്, ലാവെൻഡർ സ്കൈ, മിഡ്നൈറ്റ് ഗ്രേ നിറങ്ങളിലും ഫൈൻഡ് എക്സ്9 അൾട്ര ടുണ്ട്ര അമ്പർ, കാന്യോൺ ഓറഞ്ച് നിറങ്ങളിലും ലഭ്യമാകും.
മെയ് 28 മുതൽ ഒപ്പോ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, ആമസോൺ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വിൽപ്പന ആരംഭിച്ചു. ആദ്യ വിൽപ്പനയിൽ ഇൻസ്റ്റൻറ് ക്യാഷ്ബാക്ക്, പലിശ രഹിത ഇഎംഐ, എക്സ്ചേഞ്ച് ബോണസ്, സൗജന്യ ഗിഫ്റ്റ് ബോക്സ് തുടങ്ങിയ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഫൈൻഡ് എക്സ്9 എസ് മോഡലുകളുടെ വില 79,999 രൂപ മുതൽ ആരംഭിക്കുമ്പോൾ ഫൈൻഡ് എക്സ്9 അൾട്രയ്ക്ക് 1, 69,999 രൂപയാണ് വില.
Summary : OPPO India has launched the Find X9 S and Find X9 Ultra premium smartphone series, designed for the best photographers and content creators, the phones feature a Hasselblad camera system and AI features based on ColorOS 16.The Find X9 S will be available in Sunset Orange, Lavender Sky, and Midnight Gray colors, while the Find X9 Ultra will be available in Tundra Amber and Canyon Orange colors. Sales have started from May 28th via Oppo e-store, Flipkart, Amazon and retail stores.












Comments