ഏകദേശം 2.2 കോടി രൂപ (1 മില്യൺ ദിർഹം ) നൽകിയാണ് എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ കഴിഞ്ഞ വർഷമാണ് സ്വന്തമാക്കിയത്. ഭാവിയിൽ അന്താരാഷ്ട്ര സർവീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകൾ അറിയിച്ചു.
ന്യൂ ഡൽഹി : സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകി. ദുബൈയിലെ മലയാളി വ്യവസായികൾ ആണ് ഈ കമ്പനിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ദുബൈയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയായ സെറ്റ്ഫ്ലൈ, airkerala.com എന്ന ബ്രാൻ്റിലായിരിക്കും സര്‍വീസ് നടത്തുക. എയർ കേരള ഡോമെയിൻ സെറ്റ്ഫ്ലൈറ്റ് എവിയേഷൻ കഴിഞ്ഞ വർഷമാണ് സ്വന്തമാക്കിയത്. കമ്പനി ചെയര്‍മാൻ അഫി അഹമ്മദ് ഏകദേശം 2.2 കോടി രൂപ (1 മില്യൺ ദിർഹം ) നൽകിയാണ് Airkerala.com ഡൊമൈൻ സ്വന്തമാക്കിയത്.
നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. പ്രവര്‍ത്തനാനുമതി ലഭിച്ചതിനു പിന്നാലെ എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു.
തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ അയ്യൂബ് കല്ലട എന്നിവര്‍ പറഞ്ഞു.
നിര്‍മ്മാതാക്കളിൽ നിന്ന് നേരിട്ട് വിമാനങ്ങൾ വാങ്ങാൻ കമ്പനി ശ്രമിക്കുമെന്നും പറഞ്ഞ ഉടമകൾ, സ്ഥാപനത്തിലേക്ക് കേരളത്തിൽ നിന്നുള്ള വ്യോമയാന മേഖലയിൽ വൈദഗ്ധ്യമുള്ളവരെയും പരിഗണിക്കുമെന്നും അറിയിച്ചു. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
ആദ്യ വർഷം തന്നെ കേരളത്തിൽ മാത്രം വ്യോമയാന മേഖലയിൽ 350 ൽപരം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി പ്രതിനിധി അറിയിച്ചു.
Comments