ഡോസിന് 265 രൂപ നിരക്കിൽ സൈഡസ് കാഡിലയുടെ 10 മില്യൺ കോവിഡ് വാക്‌സിൻ വാങ്ങുവാൻ ഇന്ത്യ

India to buy 10 mn doses of Zydus Cadila's Covid vaccine

പരമ്പരാഗത സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി "ഫാർമജെറ്റ്" എന്ന് വിളിക്കുന്ന സൂചി രഹിത ആപ്ലിക്കേറ്റർ ഉപയോഗിച്ച് കുത്തിവയ്ക്കുന്ന, 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികളിലും, മുതിർന്നവരിലും അടിയന്തര ഉപയോഗത്തിനായി സായ്കോവ് - ഡി എന്ന കോവിഡ് വാക്‌സിന്റെ 10 മില്യൺ കോവിഡ് വാക്‌സിൻ, ഡോസിന് 265 രൂപ നിരക്കിൽ ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ടെന്ന് മരുന്ന് നിർമ്മാതാവ് തിങ്കളാഴ്ച പറഞ്ഞു.

സൈഡസ് കാഡിലയുടെ ഡിഎൻഎ കൊവിഡ്-19 വാക്സിൻ ഡോസിന് 265 രൂപ നിരക്കിൽ 10 ദശലക്ഷം ഡോസുകൾക്ക് ഇന്ത്യ ഓർഡർ നൽകിയിട്ടുണ്ടെന്ന് മരുന്ന് നിർമ്മാതാവ് തിങ്കളാഴ്ച പറഞ്ഞു.

12 വയസും അതിൽ കൂടുതലുമുള്ള  കുട്ടികളിലും, മുതിർന്നവരിലും അടിയന്തര ഉപയോഗത്തിനായി സായ്കോവ് - ഡി  എന്ന കോവിഡ് വാക്‌സിന്റെ  മൂന്ന് ഡോസ് ഷോട്ട് ഓഗസ്റ്റിൽ രാജ്യത്തെ ഡ്രഗ് റെഗുലേറ്റർ അംഗീകരിചിരുന്നു. 

പരമ്പരാഗത സിറിഞ്ചുകളിൽ നിന്ന് വ്യത്യസ്തമായി സൂചി രഹിത ആപ്ലിക്കേറ്റർ ഉപയോഗിച്ചാണ് വാക്സിൻ നൽകുന്നത്. "ഫാർമജെറ്റ്" എന്ന് വിളിക്കുന്ന ആപ്ലിക്കേറ്റർ ഒരു ഡോസിന് 93 രൂപയ്ക്ക് വിൽക്കും.
ഇന്ത്യയിൽ ഈ വാക്സിൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല.സർക്കാരുമായി കൂടിയാലോചിച്ചാണ് 265 രൂപ വില നിശ്ചയിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ സൈഡസ് പറഞ്ഞു.

Comments

    Leave a Comment