പാമോയിൽ : കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ.

Palm Oil : Indonesia lifts export ban source : business standard

ഇക്കഴിഞ്ഞ ഏപ്രിൽ മാസം 28 മുതൽ ആഭ്യന്തര വിലക്കയറ്റം നേരിടാൻ പാമോയിൽ കയറ്റുമതിക്ക് ഇന്തോനേഷ്യ ഏർപ്പെടിത്തിയ നിരോധനം തിങ്കളാഴ്ച മുതൽ പിൻവലിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു. ഓരോ വർഷവും ഇറക്കുമതി ചെയ്യുന്ന 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയുടെ 80 മുതൽ 85 ലക്ഷം ടൺ വരെ പാമോയിലായ ഇന്ത്യക്ക് ഈ തീരുമാനം വളരെ ഉണർവ്വ് നൽകുന്നതാണ്

തിങ്കളാഴ്ച മുതൽ പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതായി പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു.  ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ (palm oil) കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ (Indonesia) തീരുമാനിച്ചത്. 

ഇക്കഴിഞ്ഞ ഏപ്രിൽ മാസം പാമോയിൽ വില  ലിറ്ററിന് 19,800 രൂപയായിരുന്നപ്പോൾ ആണ് ആഭ്യന്തര വിലക്കയറ്റം നേരിടാൻ
ഏപ്രിൽ 28 മുതൽ പാമോയിൽ കയറ്റുമതി ഇന്തോനേഷ്യ നിരോധിച്ചത്. ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 17,200 മുതൽ 17,600 രൂപ വരെ കുറഞ്ഞതായും ജോക്കോ വിഡോഡോ പറഞ്ഞു. പാം ഓയിൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതും ആഗോള പാമോയിൽ വിതരണത്തിന്റെ 60 ശതമാനവും കയ്യാളുന്ന ഇന്തോനേഷ്യ കയറ്റുമതി നിരോധിക്കാൻ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയർന്നിരുന്നു. 

ഈ വിലക്കയറ്റം ഇന്ത്യയെ സാരമായി ബാധിച്ചു. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രം ആഭ്യന്തരമായി ഉൽപ്പാദനാവും ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്.ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ (soybean), സണ്‍ഫ്ളവര്‍ ഓയില്‍ (sunflower oil) എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിലാണ് ഉപയോഗിക്കുന്നത്. ഓരോ വർഷവും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയുടെ 80 മുതൽ 85 ലക്ഷം ടൺ വരെ പാമോയിലാണ്. ഇറക്കുമതി ചെയ്യുന്ന പാമോയിലിന്റെ  45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നും ബാക്കി മലേഷ്യയിൽ നിന്നുമാണ്  എത്തുന്നത്. 

ഇന്തോനേഷ്യ നിരോധനം നീക്കുന്നതോടെ കേക്കുകൾ മുതൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാമോയിലിന്റെ വില കുറയുന്നതോടെ ആഗോളതലത്തിൽ ഉൽപ്പാദകർക്ക് നിര്‍മ്മാണ ചെലവ് കുറയുമെന്നും ഇതിനോട് അനുബന്ധമായ എല്ലാ ഉത്പന്നങ്ങളുടെയും വില കുറയാൻ സാധ്യതയുണ്ടെന്നും വിദഗ്ദർ അഭിപ്രായപ്പെട്ടു.

Comments

    Leave a Comment