ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം കുതിച്ചുയരാനുള്ള പ്രധാന കാരണം. നവംബറിലെ വ്യാവസായിക ഉൽപ്പാദന സൂചിക (IIP) 2.4 ശതമാനമായി കുറഞ്ഞു.
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 2023 ഡിസംബർ മാസത്തിൽ നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.69 ശതമാനമായി ഉയർന്നു. നവംബറിൽ ഇത് 5.55 ശതമാനവും കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 5.72 ശതമാനവുമായിരുന്നു.
ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പം കുതിച്ചുയരാനുള്ള പ്രധാന കാരണം. ഡിസംബറിൽ ഭക്ഷ്യവിലപ്പെരുപ്പം 9.53 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 4.19 ശതമാനവും 2023 നവംബറിൽ ഇത് 8.7 ശതമാനവുമായിരുന്നു.
വരും മാസങ്ങളിൽ, അനിശ്ചിതത്വമുള്ള ഭക്ഷ്യ വിലകൾ പണപ്പെരുപ്പ വീക്ഷണത്തെ സ്വാധീനിക്കുമെന്ന് ഏറ്റവും പുതിയ ദ്വിമാസ ധനനയ പ്രഖ്യാപനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
“ഉയർന്ന ആവൃത്തിയിലുള്ള ഭക്ഷ്യ വില സൂചകങ്ങൾ പ്രധാന പച്ചക്കറികളുടെ വിലയിലെ വർധനവിലേക്ക് വിരൽ ചൂണ്ടുന്നു, ഇത് സമീപകാലത്ത് CPI പണപ്പെരുപ്പം ഉയർന്നേക്കാം. പ്രധാന വിളകളായ ഗോതമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവയുടെ റാബി വിതയ്ക്കൽ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ആഗോളതലത്തിൽ പഞ്ചസാരയുടെ വില ഉയരുന്നതും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
റീട്ടെയിൽ പണപ്പെരുപ്പം തുടർച്ചയായി നാലാം മാസവും ആർബിഐയുടെ ടോളറൻസ് പരിധിയായ 6 ശതമാനത്തിനുള്ളിൽ തുടരുകയാണ്. ഭക്ഷ്യ-പാനീയ വിഭാഗത്തിലാണ് ഏറ്റവും ഉയർന്ന പണപ്പെരുപ്പം (8.70 ശതമാനം) രേഖപ്പെടുത്തിയത്.
സ്റ്റാറ്റിസ്റ്റിക്സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം പുറത്തിറക്കിയ നവംബറിലെ വ്യാവസായിക ഉൽപ്പാദന സൂചിക (IIP) 2.4 ശതമാനമായി കുറഞ്ഞു. 2023 മാർച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക് 1.7 ശതമാനമാണ്.
2022 നവംബറിനെ അപേക്ഷിച്ച് 1.2 ശതമാനത്തിന്റെ മന്ദഗതിയിലാണ് മേഖലകളിൽ ഉൽപ്പാദനം വളർന്നത്. ഉൽപ്പാദന മേഖലയെ പിന്നോട്ട് വലിച്ചതിൽ പ്രധാനമായും വസ്ത്രങ്ങൾ, ഫർണിച്ചർ, കമ്പ്യൂട്ടർ, ഇലക്ട്രോണിക്, ഒപ്റ്റിക്കൽ ഉൽപന്നങ്ങളുടെ വ്യവസായങ്ങൾ എന്നീ മേഖലകളാണ്. ഇവയെല്ലാം 20- ശതമാനത്തിലധികം വളർച്ചകുറവ് രേഖപ്പെടുത്തി.
നവംബറിൽ വൈദ്യുതി മേഖലയിൽ 5.8 ശതമാനവും ഖനന മേഖലയിൽ 6.8 ശതമാനവും വളർച്ച രേഖപ്പെടുത്തി.
Comments