പരസ്യങ്ങൾക്കും പ്രൊമോഷണൽ ചാർജുകൾക്കുമായാണ് സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി അധിക ചെലവ് നടത്തിയത്. ഈ ചെലവ് 2021 ലെ 461 കോടി രൂപയിൽ നിന്ന് 300 ശതമാനം വർദ്ധിച്ച് 2022 ൽ 1,848.7 കോടി രൂപയിലെത്തി.
മുംബൈ: ഫുഡ് ഡെലിവറി അഗ്രഗേറ്ററായ സ്വിഗ്ഗിക്ക് കഴിഞ്ഞ വർഷം (2022 ൽ) കനത്ത നഷ്ടം നേരിട്ടു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്വിഗ്ഗിയുടെ നഷ്ടം 2.24 മടങ്ങ് വർധിച്ച് 3,628.9 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 1,616.9 കോടി രൂപയായിരുന്നു. സ്വിഗ്ഗിയുടെ കഴിഞ്ഞ വർഷത്തെ ചെലവ് മുൻ വർഷത്തെ ചെലവിനേക്കാൾ 227 ശതമാനം അധികമായി ഉയർന്നതാണ് നഷ്ടം നേരിടുവാനുള്ള പ്രധാന കാരണം. 2022 ൽ സ്വിഗ്ഗിയുടെ മൊത്തം ചെലവ് 9,748.7 കോടി രൂപയിലെത്തി.
ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലർ ആക്‌സസ് ചെയ്‌ത സാമ്പത്തിക ഡാറ്റ അനുസരിച്ച്, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2022 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 5,704.9 കോടി രൂപയായിരുന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 2,546.9 കോടി രൂപയായിരുന്നു.
പരസ്യങ്ങൾക്കും പ്രൊമോഷണൽ ചാർജുകൾക്കുമായാണ് സൊമാറ്റോയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗി അധിക ചെലവ് നടത്തിയത്. ഈ ചെലവ് 2021 ലെ 461 കോടി രൂപയിൽ നിന്ന് 300 ശതമാനം വർദ്ധിച്ച് 2022 ൽ 1,848.7 കോടി രൂപയിലെത്തി.
2022-ൽ സ്വിഗ്ഗിയുടെ ഔട്ട്‌സോഴ്‌സിംഗ് ചെലവും 2,249.7 കോടി രൂപയായി, ഒരു വർഷം മുമ്പ് 985.1 കോടി രൂപയായിരുന്നു ഇത്.
ഇന്ത്യയിലുടനീളമുള്ള 550-ലധികം നഗരങ്ങളിൽ സാന്നിധ്യമുള്ള സ്വിഗ്ഗിയുടെ മൂല്യം 2022 ജനുവരിയിൽ ഇൻവെസ്‌കോയുടെ നേതൃത്വത്തിൽ 700 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ 10 ബില്യൺ ഡോളറായിരുന്നു.














Comments