ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു.

UK Prime Minister Liz Truss Resigned

ജനാഭിലാഷം പാലിക്കാനായില്ല.....അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനം രാജി.....

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ്  രാജിവച്ചു. പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്ന് ലിസ്‍ട്രസ് അറിയിച്ചു.

പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ്ട്രസ്  വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട്‌ പ്രതിപക്ഷം മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ നടത്തികൊണ്ടിരിക്കവെയാണ് പ്രധാമന്ത്രിയുടെ രാജി പ്രഖ്യാപനം.

എന്നാൽ ജനാഭിലാഷം പാലിക്കാനായില്ലെന്നതിനാലാണ് രാജിയെന്ന് 
ലിസ്ട്രസ് വ്യക്തമാക്കി. അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനമാണ് രാജിയെന്നത് ശ്രദ്ധേയമായി.

യുകെയുടെ ധനമന്ത്രിയുടെ ക്വാസി കാർട്ടെങ്ങിന് അഞ്ചുദിവസം മുമ്പും  ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടർന്ന് ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാൻ ഇന്നലെയും  രാജിവെച്ചിരുന്നു. മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളായിരുന്നു സ്ഥാനമൊഴിയാൻ നിർബന്ധിതയായ ഹോം സെക്രട്ടറി ബ്രെവർമാൻ ഇറങ്ങിപ്പോകും വഴി പ്രധാനമന്ത്രി ലിസ്ട്രസിന് എതിരെ പറഞ്ഞത്. 

ബ്രിട്ടനിൽ നാണയപ്പെരുപ്പം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്.  ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷിത നിരക്കുകളുടെ അഞ്ചിരട്ടി എങ്കിലുമാണിത്.

Comments

    Leave a Comment