ഒറ്റ ചാർജിൽ 195 കിലോമീറ്റർ മൈലേജുമായി ഒല എസ്1 പ്രൊ ജെന്‍ 2

Ola S1 Pro gen 2 Electric Scooters Launched Source : Autocar

ആവശ്യത്തിന് മാറ്റങ്ങളോടെയാണ് ഒല തങ്ങളുടെ പുതു തലമുറ വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒല ഇലക്ട്രിക് ഒല എസ്1 പ്രൊ ജെന്‍ 2 പുറത്തിറക്കി. ഏറ്റവും പുതിയ മോഡല്‍ 1,47,499 രൂപക്കാണ് ഒല വിപണിയിലെത്തിച്ചിരിക്കുന്നത്. 

ആവശ്യത്തിന് മാറ്റങ്ങളോടെയാണ് ഒല തങ്ങളുടെ പുതു തലമുറ വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള ഒല എസ്1 പ്രൊയുമായി താരത്യം ചെയ്യുമ്പോൾ പുതിയ മോഡലിനുള്ള മാറ്റങ്ങൾ എന്തൊയാണെന്ന് പരിശോധിക്കാം.

ഒറ്റനോട്ടത്തില്‍ കണ്ടാൽ  ഒല എസ്1 പ്രോയുടേതു പോലുള്ള രൂപമാണ് ഒല എസ്1 പ്രൊ ജെന്‍ 2വിനുമുള്ളതെങ്കിലും കൂടുതല്‍ പ്രായോഗികമായ പരന്ന ഫൂട്ട്‌ബോര്‍ഡും ട്യുബിലാര്‍ റിയര്‍ ഗ്രാബ് ഹാന്‍ഡിലും ജെന്‍2വിലുണ്ട്. രൂപകല്‍പനയിലെ മാറ്റത്തേക്കാള്‍ പുതിയ ഹൈബ്രിഡ് ചേസിസാണ് ഈ മാറ്റത്തിലേക്കു നയിച്ചത്.

പുതിയ മോഡലായ ജെന്‍ 2വിലെ സ്‌റ്റോറേജ് 34 ലീറ്ററാണ്. പഴയതുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടു ലീറ്റര്‍ കുറവാണ് സ്‌റ്റോറേജ് കപ്പാസിറ്റി. 
കൂടുതല്‍ ലളിതമായ ഇലക്ട്രിക് സ്‌കൂട്ടറും മോട്ടോര്‍ കണ്‍ട്രോള്‍ യൂനിറ്റുമാണ്(ECU) വാഹനത്തിന് നല്‍കിയിട്ടുള്ളത്. 

ജെന്‍ 2 വിന്റെ ഉള്ളിലുണ്ടായ മാറ്റങ്ങള്‍ വഴി വൈദ്യുതി ഉപഭോഗം കുറയുകയും പ്രകടനം മെച്ചപ്പെടുകയും ചെയ്തു. പുതിയ വാഹനത്തില്‍൧ 1kWന്റെ പുതിയ ഇലക്ട്രിക് മോട്ടോറാണ് ഉള്ളത്. പരമാവധി  മണിക്കൂറില്‍ 120 കി.മീ. വേഗം കൈവരിക്കാൻ സാധിക്കുന്ന വാഹനത്തിന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 2.6 സെക്കന്‍ഡ് മതിയാകുന്നതാണ്.  

ഒറ്റ ചാര്‍ജില്‍ 195 കിലോമീറ്റര്‍ വരെ സഞ്ചരിക്കാൻ സാധിക്കും. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 6.5 മണിക്കൂറില്‍ ബാറ്ററി മുഴുവനായി ചാര്‍ജു ചെയ്യാനാകുന്നതാണ്. 

ഇപ്പോള്‍ വിപണിയിലുള്ള മോഡലിനെ അപേക്ഷിച്ച് സ്‌ക്രീനിന്റെ റെസല്യൂഷന്‍ 800x480 ആക്കി കൂട്ടിയിട്ടുണ്ട്. ഒല എസ്1 എയറിലേതു പോലെ തന്നെ ജെന്‍ 2വിലും ടെലസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷനാണുള്ളത്.  

Comments

    Leave a Comment