കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ വാട്ടേഴ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (IWAI) യും കൊച്ചി കപ്പൽ ശാലയും തമ്മിൽ വാരണാസിയിൽ നടന്ന ജലപാത ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ധാരണ പാത്രത്തിൽ ഒപ്പുവച്ചു. 50 പേർക്ക് യാത്ര ചെയ്യാവുന്ന 8 ഹൈബ്രൈഡ് ഇലട്രിക് വെസ്സൽസിൻറെ നിർമാണത്തിനുള്ള മറ്റൊരു ധാരണാപത്രത്തിലും ഇതോടൊപ്പം കൊച്ചിൻ ഷിപ്യാർഡ് ഒപ്പ് വച്ചു.
ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ ബോട്ടുകൾ കൊച്ചിൻ ഷിപ്യാർഡ് നിർമിക്കുന്നു.
രാജ്യത്തെ ആത്മീയ നഗരമെന്നു അറിയപ്പെടുന്ന യു പി യിലെ വാരണാസിയിൽ നടപ്പിലാക്കുന്ന മാർഗ് വികാസ് പ്രജക്ട് 2 ൻറെ ഭാഗമായിട്ടാണ് കൊച്ചിൻ ഷിപ്യാർഡ് ഹൈഡ്രജൻ ഫ്യുവൽ സെൽ ബോട്ടുകളും ഇലട്രിക് ഹൈ ബ്രിഡ് ബോട്ടുകളും നിർമ്മിച്ച് നൽകുന്നത്.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലെ ഇന്ത്യൻ വാട്ടേഴ്സ് അഥോറിറ്റി ഓഫ് ഇന്ത്യ (IWAI) യും കൊച്ചി കപ്പൽ ശാലയും തമ്മിൽ വാരണാസിയിൽ നടന്ന ജലപാത ഉച്ചകോടിയിൽ ഇതുസംബന്ധിച്ച ധാരണ പാത്രത്തിൽ ഒപ്പുവച്ചു.
ഉൾനാടൻ ജലഗതാഗതം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാക്കി മാറ്റുന്നതിൻറെ ഭാഗമായി ഐ ഡബ്ലിയു എ ഐ ഗംഗ നദിക്കരയിൽ 250 കിലോമീറ്റർ ദൂരത്തിലുള്ള 62 ചെറിയ കമ്മ്യുണിറ്റി ജട്ടികളുടെ വികസനവും നവീകരണവും നടത്തുന്നതിനൊപ്പമാണു ഒരു സീറോ എമിഷൻ ഹൈഡ്രജൻ ഫ്യുവൽ സെൽ വെസ്സലും 4 ഇലട്രിക് ഹൈ ബ്രിഡ് ബോട്ടുകളും വാങ്ങുന്നത്.
ബോട്ടുകളുടെ രൂപകൽപനയിലും വികസനത്തിലും പൂനയിലെ കെപിഐടി യുടെ സഹകരണത്തോടെയായിരിക്കും നിർമ്മാണം. രൂപകൽപനയിൽ ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിംഗിൻറെ മാനദണ്ഡങ്ങൾ പാലിക്കും. സീറോ എമിഷൻ വാട്ടർ ടാക്സി, 100 യാത്രക്കാർക്കുള്ള എയർകണ്ടീഷൻ ചെയ്ത ഇരിപ്പിടം, നദീജലത്തിൽ ഹൃസ്വദൂരം സുഖമായി യാത്ര ചെയ്യാവുന്ന രൂപകൽപന, യാത്രയിൽ പുറം കാഴ്ചകൾ ആസ്വദിക്കാനാകുന്ന വിശാലമായ ജനലുകൾ തുടങ്ങിയ നിരവധി പ്രത്യേകതകളുണ്ട് ഈ ചെറു ബോട്ടുകൾക്ക്.
പദ്ധതിയുടെ വിജയത്തിൻറെ അടിസ്ഥാനത്തിൽ ദേശിയ ജലപാതകളിലെ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുന്നതിന് ചരക്ക് കപ്പലുകൾ, ചെറുബോട്ടുകൾ എന്നിവയിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനും ഐ ഡബ്ലിയു എ ഐ തിരുമാനിച്ചിട്ടുണ്ട്. 50 പേർക്ക് യാത്ര ചെയ്യാവുന്ന 8 ഹൈബ്രൈഡ് ഇലട്രിക് വെസ്സൽസിൻറെ നിർമാണത്തിനുള്ള മറ്റൊരു ധാരണാപത്രത്തിലും ഇതോടൊപ്പം കൊച്ചിൻ ഷിപ്യാർഡ് ഒപ്പ് വച്ചു. ഇതിനായി 130 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു
Comments