ഓണം ക്യാമ്പയിനുമായി പ്രമുഖ ഫാഷന്‍ ബ്രാന്‍ഡ് ലിനന്‍ ക്ലബ്.

Leading fashion brand Linen Club with Onam campaign.

എല്‍ ആന്‍ഡ് കെ സാച്ചി ആന്‍ഡ് സാച്ചി എന്ന മുംബൈ ഏജന്‍സി നിര്‍മ്മിച്ച,ഗോവിന്ദ് പദ്മസൂര്യയും സുധീഷും അഭിനയിക്കുന്ന പരസ്യചിത്രവും ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തില്‍ റോക്ക് ബാന്‍ഡായ ദി മ്യൂസിക് എസ്‌കേപ്പിന്റെ 'പൊന്നോണം കതിരടി' ഓണപ്പാട്ടും പുറത്തിറക്കി.

ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെ ഏറ്റവും വലിയ ലിനന്‍ ഡെസ്റ്റിനേഷനുകളിലൊന്നുമായ ലിനന്‍ ക്ലബ് ഓണം ക്യാമ്പയിനായ ' ഓണ വാഗ്ദാനം'  പരസ്യചിത്രവും 'പൊന്നോണം  കതിരടി'  ഓണപ്പാട്ടും പുറത്തിറക്കി. 

ഗൃഹാതുരത്വം ഉണര്‍ത്താനും മലയാളിയുടെ സ്വാഭിമാനം പ്രകടിപ്പിക്കാനുമായി ഒരു സാധാരണ വീട്ടുമുറ്റത്ത് ചിത്രീകരിച്ച  'പൊന്നോണംകതിരടി' എന്ന ഓണപ്പാട്ട്  ഗായിക സിത്താര കൃഷ്ണകുമാറിന്റെ മാന്ത്രിക സ്വരത്തില്‍  റോക്ക് ബാന്‍ഡായ ദി മ്യൂസിക് എസ്‌കേപ്പിന്റെ യുവത്വം തുളുമ്പുന്ന പശ്ചാത്തലത്തിലാണ് ദൃശ്യമാകുക. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളിലും അഭിമാനമുണര്‍ത്തുന്ന കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിനും മനം കവരുന്ന പ്രകൃതിഭംഗിക്കും അനുയോജ്യമാണ് ഗാനവും ചിത്രീകരണവും. 

എല്ലാവര്‍ഷവും തന്റെ പ്രജകളെ കാണുവാനായി എത്തുമെന്ന മഹാബലിയുടെ വാഗ്ദാനമാണ് ഓരോ ഓണവും. ഈ ആശയത്തില്‍ നിന്നാണ് ഓണ വാഗ്ദാനം എന്ന പരസ്യചിത്രം ഉടലെടുത്തത്. എല്‍ ആന്‍ഡ് കെ സാച്ചി ആന്‍ഡ് സാച്ചി മുംബൈ എന്ന ഏജന്‍സി നിര്‍മ്മിച്ച ചിത്രത്തില്‍ അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്  ഗോവിന്ദ് പദ്മസൂര്യയാണ്. ചിത്രത്തിലെ അച്ചു എന്ന കഥാപാത്രം  ഓണം  ആഘോഷിക്കാന്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍  തന്റെ സ്‌കൂള്‍കാലത്ത് ഓട്ടോ ഡ്രൈവര്‍ക്ക്  നല്‍കിയ  വാഗ്ദാനത്തെക്കുറിച്ച് ഓര്‍ക്കുകയും തുടര്‍ന്ന് തന്റെ പഴയ ഓട്ടോ ഡ്രൈവറെ കണ്ടെത്തി  കുടുംബ ആഘോഷങ്ങളുടെ ഭാഗമാക്കുമെന്ന വാഗ്ദാനം നിറവേറ്റുന്നതുമാണ് ചിത്രത്തിലുള്ളത്.

ഉപഭോക്താക്കള്‍ക്ക് ലിനന്‍ ക്ലബ് എല്ലായിപ്പോഴും നല്‍കുന്ന വാഗ്ദാനമായ ഗുണനിരവാരവും ആധികാരികതയും   കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ ജീവിതപശ്ചാത്തലത്തോടുമുള്ള ഞങ്ങളുടെ ആദരവും ഓണ വാഗ്ദാനം' ക്യാമ്പയിനില്‍ പ്രകടമാണെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡിലെ ഡൊമസ്റ്റിക് ടെക്‌സ്‌റ്റൈല്‍സ് വിഭാഗം സിഇഒ സത്യകി ഘോഷ് പറഞ്ഞു. ലിനന്‍ ക്ലബ് തങ്ങളുടെ വസ്ത്രങ്ങള്‍ സൃഷ്ടിക്കുന്ന അതേ അര്‍പ്പണബോധവും അഭിനിവേശവും പരിശുദ്ധിയും ഈ ഗാനത്തിന്റെ സൃഷ്ടിയിലുമുണ്ടെന്ന് ഗായിക സിത്താര അഭിപ്രായപ്പെട്ടു. ടെലിവിഷന്‍, സിനിമ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ലിനന്‍ ക്ലബ് സ്റ്റോറുകള്‍ എന്നിവയിലുടനീളം ലിനൻ ക്ലബിൻ്റെ 360-ഡിഗ്രി കാമ്പെയ്‌ൻ സജീവമാണ്.

Comments

    Leave a Comment