ഇന്‍ഫ്ളോറെ-24 : കലയും കഴിവും മാറ്റുരച്ച രാജഗിരി ഫെസ്റ്റ് സമാപിച്ചു

INFLORE-24 : The Rajagiri Fest Concludes

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോളേജുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഫെസ്റ്റ് കലയും കഴിവും മാറ്റുരയ്ക്കുന്ന വേദിയായി.

രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യത്തെ ഏറ്റവും വലിയ മാനേജുമെന്റ് ഫെസ്റ്റുകളില്‍ ഒന്നായ 'ഇന്‍ഫ്ളോറെ-24'ന് രാജഗിരി കാക്കനാട് കോളേജ് ക്യാമ്പസ് വേദിയായി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കോളേജുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഫെസ്റ്റ് കലയും കഴിവും മാറ്റുരയ്ക്കുന്ന വേദിയായി.

ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സംഘടിപ്പിച്ച മാനേജ്‌മെന്റ് ഇതര മത്സരങ്ങളില്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് ഓവറോള്‍ ചാമ്പ്യന്മാരായി. ആര്‍.സി.എസ്.എസ് പ്രിന്‍സിപ്പാള്‍ ഫാ. ഡോ. സാജു എം.ഡി സി.എം.ഐ വിജയികള്‍ക്ക് ട്രോഫി കൈമാറി.

ഡോള്‍ഫിന്‍ ഷിപ്പിങ് ലൈന്‍ (യു.കെ) ലിമിറ്റഡ് ആയിരുന്നു ഫെസ്റ്റിന്റെ ടൈട്ടില്‍ സ്പോണ്‍സര്‍മാര്‍. ഇന്‍ഫോസ് കണക്ട് സ്റ്റഡി എബ്രോഡ് ഫെസ്റ്റിന്റെ കോപാര്‍ട്ണറും, മുത്തൂറ്റ് ഫിനാന്‍സ്, കീര്‍ത്തി നിര്‍മ്മല്‍ എന്നിവര്‍ അസോസിയേറ്റ് പാര്‍ടര്‍മാരും ആയിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സോഷ്യല്‍ മീഡിയ പാര്‍ട്ണറായും 'ഇന്‍ഫ്ളോറെ-24ന്' പിന്തുണ നല്‍കി.

സ്‌പോണ്‍സര്‍മാരുടെ പ്രതിനിധികള്‍ക്കൊപ്പം രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ സി.എം.ഐ, ഫാക്വല്‍റ്റി കോഓര്‍ഡിനേറ്റര്‍ ഡോ. സൂസന്‍ മാത്യു, ചെയര്‍പേഴ്സണ്‍ അര്‍ജുണ്‍ വി.എസ് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Comments

    Leave a Comment