ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ ആദരിച്ചു.

Olympian PR Sreejesh Honored. ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻറ് സയൻസ് സംഘടിപ്പിച്ച "റോഡ് ടു ബ്രിസ്ബേൻ ഓസ്ട്രേലിയ 2023 " പരിപാടിയിൽ ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ ആദരിക്കുന്നു.

"റോഡ് ടു ബ്രിസ്ബേൻ, ഓസ്ടേലിയ 2032 " എന്ന ചർച്ചയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ഇന്ത്യൻ ഹോക്കിയുടെ വൻമതിലിന് പ്രശസ്തി പത്രവും 5 ലക്ഷം രൂപയും നൽകി ആദരിച്ചത്.

കൊച്ചി: ഒളിമ്പ്യനും  പത്മശ്രീ ജേതാവുമായ പി ആർ ശ്രീജേഷിനെ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻ്റ് സയൻസ് (ഹിറ്സ്) ആദരിച്ചു.

ഭാവിയിലെ ഒളിമ്പിക്സിൽ രാജ്യത്തെ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെ കുറിച്ച്  സംഘടിപ്പിച്ച "റോഡ് ടു ബ്രിസ്ബേൻ, ഓസ്ടേലിയ 2032 " എന്ന ചർച്ചയുടെ ഭാഗമായി നടന്ന പരിപാടിയിലാണ് ഇന്ത്യൻ ഹോക്കിയുടെ വൻമതിലിന് പ്രശസ്തി പത്രവും 5 ലക്ഷം രൂപയും നൽകി ആദരിച്ചത്.  

ശ്രീജേഷിനെ കൂടാതെ ജെ എസ് ഡബ്ലിയു സ്പോട്സിലെ സ്പോട്സ് സയൻസ് റിസർച്ച് ആൻറ് എത്തിക്സ് കമ്മിറ്റി മേധാവി ഡോ.സാമുവൽ പള്ളിങ്ങർ, ഖേൽരത്ന, അർജുന അവാർഡ് ജേതാവായ മേജർ ധ്യാൻ ചന്ദ്, ഇന്ത്യൻ സ്പോട്സ് അഥോരിറ്റി ഓഫ് ഇന്ത്യ എൽ എൻ സി പി ഇ  തിരുവനന്തപുരം പ്രിൻസിപ്പാളും റീജിയണൽ മേധാവിയുമായ ഡോ. ജി കിഷോർ തുടങ്ങിയ വിവിധ കായിക, അത് ലറ്റിക്സ് മേഖലകളിൽ നിന്നുള്ള പ്രമുഖർ ചർച്ചകൾക്ക് നേതൃത്വം നൽകി.  

പൊളിറ്റിക്കൽ അനലിസ്റ്റ്, ഗ്രന്ഥകാരൻ, സ്പോർട്സ് കമൻ്റേറ്റർ എന്നീ മേഖലകളിൽ പ്രശസ്തനായ ഡോ. സുമന്ത് സി രാമൻ  മോഡറേറ്ററും സർവ്വകലാശാല പ്രോ ചാൻസിലർ ഡോ. അശോക് വർഗീസ് ചടങ്ങിൽ അധ്യക്ഷനുമായിരുന്നു.

Comments

    Leave a Comment