സ്വർണ്ണനാണയങ്ങൾ വരെ ലഭിക്കുന്ന കോംബോ ഓഫറുമായി പവിഴം.

Pavizham with combo offer up to gold coins. പവിഴം അരി വാങ്ങുന്നവര്‍ക്കായി നടപ്പിലാക്കുന്ന കോമ്പോ ഓഫര്‍ പദ്ധതിയുടെ ഉദ്ഘാടനം പവിഴം ഗ്രൂപ്പ് ഡയറക്ടര്‍ ഗോഡ്വിന്‍ ആന്‍റണി നിര്‍വ്വഹിക്കുന്നു. റെജി ചാവറ, പവിഴം ഗ്രൂപ്പ് ഡയറക്ടര്‍ റോയി ജോര്‍ജ്, ചെയര്‍മാന്‍ എന്‍.പി. ജോര്‍ജ് എന്നീവര്‍ സമീപം.

പവിഴം അരി വാങ്ങുന്ന ഉപഭോക്താക്കൾക്കായി പവിഴം ഉൽപ്പന്നങ്ങൾ മുതൽ സ്വർണ്ണനാണയങ്ങൾ വരെ ലഭിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന കോംബോ ഓഫർ പദ്ധതി ആരംഭിച്ചതായി ചെയർമാൻ എൻ പി ജോർജ്.

അരിയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഉല്പാദന - വിതരണ സ്ഥാപനമായ അരിക്കാർ ഫുഡ്സിൻറെ പവിഴം ബ്രാൻഡ് അരി വാങ്ങുന്ന ഉപഭോക്താക്കൾക്കു പവിഴം ഉല്പന്നങ്ങൾ ലഭിക്കുന്ന കോംബോ ഓഫർ പദ്ധതി ആരംഭിച്ചതായി ചെയർമാൻ എൻ പി  ജോർജ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

എല്ലാ 10 കിലോ പവിഴം അരി ബാഗിലും 25 മുതൽ 100 രൂപ വരെ വില വരുന്ന വിവിധ പവിഴം ഉല്പന്നങ്ങൾ ഉണ്ടായിരിക്കും. വിവിധതരം മസാലകൾ, പൊടിയരി, റെഡ് ബ്രാൻ റൈസ്, ഓയിലുകൾ, അരിപ്പൊടികൾ തുടങ്ങിയ നൂറിൽപരം പവിഴം ഉല്പന്നങ്ങളാണ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിലൂടെ കമ്പനി ഉപഭോക്താക്കൾക്കു വാഗ്ദാനം ചെയ്യുന്നത്. 

കോംബോ ഓഫറിലൂടെ ലഭിക്കുന്ന ഉല്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ +91 8885050505 എന്ന വാട് സ് ആപ്പ് നമ്പറിലൂടെ അറിയിക്കുന്ന ഉപഭോക്താക്കളിൽ നിന്നും 10 പേർക്ക് എല്ലാ മാസവും ഒരു ഗ്രാമിൻറെ സ്വർണം നാണയങ്ങൾ നൽകുന്നതും ഈ പദ്ധതിയുടെ ആകർഷണമാണ്.

ജയ, വടി, ഉണ്ട, സുരേഖ, ചെറുമണി, സിംഗിൾ മട്ട, മട്ട പച്ചയരി, പൊടിയരി, തവിടു കളയാത്ത റോബിൻ ഫുഡ് റെഡ് ബ്രാൻ റൈസ് എന്നീ അരികളും അവൽ, അരിപ്പൊടികൾ, റൈസ് ബ്രാൻ ഓയിൽ, വെളിച്ചെണ്ണ, സൺ ഫ്ലവർ ഓയിൽ, കുക്ക് ഓഫ് കറി പൗഡറുകൾ തുടങ്ങിയ പവിഴം ഉല്പന്നങ്ങളെക്കുറിച്ചു ഉപഭോക്തക്കളുടെ അഭിപ്രായം അറിയുകയെന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ടെന്ന് ഇതു സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ കമ്പനി ഡയറക്ടർമാരായ റോയി ജോർജ്, ഗോഡ്‌വിൻ  ആൻറണി  എന്നിവർ പറഞ്ഞു.

Comments

    Leave a Comment