ഏകദിന ചരിത്രത്തില്‍ ഇങ്ങനൊരു നേട്ടം ആദ്യമായി. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച് അഫ്ഗാനിസ്ഥാന്‍.
ഷാര്‍ജ : ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി അത്യപൂർവ്വ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന ഖ്യാതി സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ റാഷിദ് ഖാന്‍. ഇന്നലെ ഷാര്‍ജയില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റാഷിദ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്.
പിറന്നാള്‍ ദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന അപൂര്‍വ നേട്ടമാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ റാഷിദ് ഖാന്‍ സ്വന്തമാക്കിയത്. വെള്ളിയാഴ്ച തന്‍റെ 26-ാ പിറന്നാള്‍ ആഘോഷിച്ച റാഷിദ് ഖാന്‍ ഒൻപത് ഓവറിൽ വെറും 19 റണ്‍സ് മാത്രം വഴങ്ങി ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.
2007ല്‍ ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്‍ഡറുടെ പേരിലായിരുന്നു പിറന്നാള്‍ ദിനത്തില്‍ ഒരു ബൗളറുടെ പ്രകടനം എന്ന നേട്ടം കിടന്നിരുന്നത്. 2010ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡും പിറന്നാള്‍ ദിനത്തില്‍ 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് എടുത്തിരുന്നു.
റാഷിദിന്‍റെ മാസ്മരിക ബൗളിംഗ് പ്രകടനത്തിന്‍റെ മുന്നിൽ അടിയറവ് പറഞ്ഞ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെ (110
പന്തിൽ 105) സെഞ്ചുറിയുടെയും അസ്‌മത്തുല്ലാഹ് ഒമാർസായിയുടെ (50 പന്തിൽ 85) അർദ്ധസെഞ്ചുറിയുടെയും പിൻബലത്തിൽ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 34.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാനും നാലു വിക്കറ്റെടുത്ത നംഗേലിയ ഖരോട്ടെയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കെ എറിഞ്ഞിട്ടത്.
ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.
Comments