കൊച്ചിയിലും കോഴിക്കോട്ടും പുതിയ നെറ്റ്‌വർക്ക് സെൻററുകൾ തുറന്നുകൊണ്ട് പുതിയ വിപണന പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു.
കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്കു ബ്രാൻഡ് ടച്ച് പോയിൻറുകൾ മെച്ചപ്പെടുത്തുന്നതിനും നെറ്റ്‌വർക്ക് ശക്തിപ്പെടുത്തുന്നതിനുമായി ഇസുസു മോട്ടോഴ്സ് ഇന്ത്യ കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു.
കൊച്ചിയിലും കോഴിക്കോട്ടും പുതിയ നെറ്റ്‌വർക്ക് സെൻററുകൾ തുറന്നുകൊണ്ട് പുതിയ വിപണന പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചു. കൊച്ചിയിൽ ഇടപ്പള്ളി എൻ എ ച്ച് 17 ൽ ലുലുമാളിന് എതിർവശത്ത് മണികണ്ഠൻ മോട്ടോഴ്സും കോഴിക്കോട് മീഞ്ചന്ത വട്ടക്കിണറിൽ ഇ വി എം ഗ്രൂപ്പും ഇതിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇസുസു വാഹന ഷോറൂമുകൾ തുറന്നു.
കൊച്ചി ഷോറൂമിൻറെ ഉദ്ഘാടനം ഇസുസു മോട്ടോഴ്സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോയും മണികണ്ഠൻ മോട്ടോഴ് സ് എം ഡി എസ് രാഘവേന്ദ്രയും ചേർന്ന് നിർവഹിച്ചു. എറണാകുളം ജില്ലാ ആർടിഒ ടി എം ജോർസനും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വ്യക്തിഗത യൂട്ടിലിറ്റി വാഹനങ്ങളുടെ ശ്രേണിയിൽ ജീവിത ശൈലിയും സാഹസികതയും പ്രോത്സാഹിപ്പിക്കുന്ന സമകാലീന ഘടകങ്ങളുടെ പുതിയ സൗകര്യങ്ങൾ പ്രകടമാണെന്നും രാജ്യത്തുടനീളം ബ്രാൻഡിൻറെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായുമാണ് കേരളത്തിലും പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതെന്നും ടോറു കിഷിമോട്ടോ പറഞ്ഞു.
ജപ്പാനിലെ ജനപ്രിയ ബ്രാൻറായ ഇസുസു മോട്ടോഴ്സ് ലിമിറ്റഡിൻറെ അനുബന്ധ സ്ഥാപനമായ ഇസുസു മോട്ടോഴ്സ് ഇന്ത്യ 2012 ഓഗസ്റ്റ് മുതലാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉലപന്നങ്ങൾ നിർമ്മിക്കുന്നത് ആന്ധ്രപ്രദേശിലെ 107 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ശ്രീ സിറ്റിയിലെ അത്യാധുനിക പ്ലാൻറിലാണ്. രാജ്യത്തെ ആദ്യ ലൈഫ് സ്റ്റൈൽ, അഡ്വെഞ്ചർ പിക്ക് അപ്പ് വാഹനമായ ഇസുസു ഡി - മാക്സ് വി - ക്രോസ്, ആൾറൗണ്ടർ പിക്ക് ആപ്പ് ഹൈ - ലാൻഡർ, വ്യക്തിഗത വാഹന വിഭാത്തിൽ പ്രീമിയം 7 സീറ്റർ എസ് യു വി എംയു - എക്സ്, വാണിജ്യ വിഭാഗത്തിൽ ഡി - മാക്സ് പിക്ക് അപ്പുകൾ തുടങ്ങിയ വാഹന പ്രേമികളുടെ നിരവധി ഇഷ്ട വാഹനങ്ങൾ ഇസുസു ഉൽപന്ന നിരയിലുണ്ട്.
Comments