ബി ജി എം ഐ പ്രോ സീരീസ് ഫൈനൽ ഇന്ന് അവസാനിക്കും.

BGMI Pro Series Finals will end today.

അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ് ഫൈനൽ നടക്കുന്നത്.

കൊച്ചി: ജനപ്രിയ മൊബൈൽ ഗെയിമായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യപ്രോ സീരീസ് 2024 ഫൈനൽ ഇന്ന് അവസാനിക്കും. ഈ മാസം 27 -നാണ് ഫൈനൽ ആരംഭിച്ചത്.

അങ്കമാലിയിലെ അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ് ഫൈനൽ നടക്കുന്നത്. മൂന്ന്  ദിവസങ്ങളിലായി നടക്കുന്ന ഇ-സ്പോർട്സ് മത്സരത്തിൻറെ ആവേശം കൂട്ടാൻ കളിക്കാർക്ക് പിന്തുണയുമായി ആദ്യ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ ബിജിഎംഐ കളിക്കാർ അടങ്ങുന്ന 16 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. 2 കോടി രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് സമ്മാനിക്കും. 

ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് 6 വരെയായിരിക്കും മത്സരങ്ങൾ. ഇ-സ്പോർട്സ് പ്രേമികൾക്ക്  പ്രവേശനം സൗജന്യമാണ്.

Comments

    Leave a Comment