നസീം ഹെല്‍ത്ത്‌കെയറിന്റെ മാനേജിംഗ് ഡയറക്ടറും 33 ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് മലപ്പുറം സ്വദേശിയായ മൊഹമ്മദ് മിയാന്‍ദാദ്.
ദോഹ: ഫോര്‍ബ്‌സ് മിഡില്‍ ഈസ്റ്റ് 'ടോപ് 100 ഗ്ലോബല്‍ ഹെല്‍ത്ത്‌കെയര്‍ ലീഡേഴ്‌സ്' പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഇടം നേടി നസീം ഹെല്‍ത്ത്‌കെയര്‍ മാനേജിംഗ് ഡയറക്ടറും 33 ഹോള്‍ഡിംഗ്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മൊഹമ്മദ് മിയാന്‍ദാദ്.
യു.എസ്.എ, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കൂടാതെ ജി.സി.സിയുടെ വിവിധഭാഗങ്ങളില്‍ നിന്നടക്കമുള്ള പ്രമുഖ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ ഖത്തറില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വംശജനാണ് മൊഹമ്മദ് മിയാന്‍ദാദ്. മലപ്പുറം സ്വദേശിയായ മൊഹമ്മദ് മിയാന്‍ദാദിന്റെ നേതൃത്വത്തില്‍ ഖത്തറിലെ ആരോഗ്യ മേഖലയില്‍ നടത്തിയ മാറ്റങ്ങള്‍ക്കും ആഗോള തലത്തിലെ നേട്ടങ്ങളും മുന്‍നിര്‍ത്തിയാണ് അഗീകാരം. മിയാന്‍ദാദ് നേതൃത്വം നല്‍കുന്ന നസീം ഹെല്‍ത്ത്‌കെയര്‍ ഖത്തറിലെ ആരോഗ്യപരിപാലന രംഗത്ത് മുന്‍നിരയിലാണ്.
എബിഎംഫോര്‍ ട്രേഡിംഗ്, എബിഎംഫോര്‍ സയന്റിഫിക്, ഡിഫൈന്‍ ഡെന്റല്‍ ലാബ്, ഖത്തര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് ഉള്‍പ്പെടെ ഖത്തറിലെ ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയര്‍ത്തി രോഗികള്‍ക്ക് മികച്ച പരിചരണം ലഭ്യമാക്കുന്നതിനായി മൊഹമ്മദ് മിയാന്‍ദാദ് നടപ്പിലാക്കിയ പദ്ധതികള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി ഖത്തറിലെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മുഹമ്മദ് മിയാന്‍ദാദിന് ഹെല്‍ത്ത് കെയര്‍ ഏഷ്യാ അവാര്‍ഡ്, ഖത്തറിലെ ഇന്‍ഡ്യന്‍ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് അടക്കമുള്ള പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫോര്‍ബ്‌സിന്റെ 'ടോപ് 100' പട്ടികയില്‍ ഇടം നേടാനായത് കൂട്ടായ്മയുടെ വിജയമാണെന്ന് മൊഹമ്മദ് മിയാന്‍ദാദ് പറഞ്ഞു. ഈ അംഗീകാരം വലിയ സന്തോഷവും ഊര്‍ജ്ജവും പകരുന്നതാണ്. 'ഞങ്ങളുടെ ടീം തന്നെ എനിക്ക് കരുത്താണ്. അവരുടെ സമര്‍പ്പണവും കഠിനാദ്ധ്വാനവും ഇല്ലായിരുന്നുവെങ്കില്‍ എനിക്ക് ഈ അംഗീകാരം കരസ്ഥമാക്കാനാകില്ലായിരുന്നുവെന്നും മിയാന്‍ദാദ് പറഞ്ഞു.
Comments