ഗതാഗത നിയമലംഘകരുടെ ഫോട്ടോയും വീഡിയോയും അപ്‌ലോഡ് ചെയ്യൂ ; നേടൂ 50,000 രൂപ വരെ സമ്മാനം.

Upload photos and videos of traffic violators; Win Prizes up to Rs.50,000

ട്രാഫിക് മാനേജ്‌മെൻ്റിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാണ് ഈ നിർദേശം നൽകിയിരിക്കുന്നത്.

ഗതാഗത നിയമലംഘകരുടെ ഫോട്ടോകളും വീഡിയോകളും ആപ്പിൽ അപ്‌ലോഡ് ചെയ്ത് പൊതുജനങ്ങൾക്ക്  50,000 രൂപ വരെ സമ്മാനം നേടാനുള്ള സുവർണാവസരം.

ഈ അവസരം അങ് ഡെൽഹിയിലാണെന്ന് മാത്രം. ട്രാഫിക് സെൻ്റിനൽ എന്ന പേരിൽ നിലവിലുള്ള മൊബൈൽ ആപ്പ് ട്രാഫിക് പ്രഹാരി  എന്ന പുതിയ പേരിൽ ദില്ലി പൊലീസ് പുനരാരംഭിച്ചിരിക്കുകയാണ്. ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേനയാണ് ഇതുസംബന്ധിച്ച് ഡൽഹി ട്രാഫിക് പോലീസിന് നിർദ്ദേശം നൽകിയത്. റോഡുകളിലെ ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഡൽഹി ട്രാഫിക് പോലീസിൻ്റെ ഒളിക്കണ്ണും കാതും പോലെ പ്രവർത്തിക്കുന്ന ട്രാഫിക് സെൻ്റിനൽ സ്കീം (ടിഎസ്എസ്) 2015 ഡിസംബറിലാണ് ആദ്യമായി ആരംഭിച്ചത്. 

ഈ നൂതന മൊബൈൽ ആപ്പ് ട്രാഫിക്, പാർക്കിംഗ് ലംഘനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്നു. ട്രാഫിക് മാനേജ്‌മെൻ്റിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഈ ആപ്പിലൂടെ പൊതുജനങ്ങൾക്ക് ഗതാഗത നിയമലംഘകരുടെ ഫോട്ടോകളും വീഡിയോകളും അപ്‌ലോഡ് ചെയ്ത് തത്സമയ ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയുമെന്നുള്ളതാണ് പ്രധാന സവിശേഷത. നഗരത്തിനുള്ളിലെ ട്രാഫിക് ശരിയായി നിയന്ത്രിക്കാൻ ഈ ആപ്പ് സഹായിക്കും എന്ന് മാത്രമല്ല ഉത്തരവാദിത്തമുള്ള പൗരന്മാർക്ക് വരുമാന സ്രോതസ്സ് നൽകുകയും ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്.

അപകടകരമായ ഡ്രൈവിംഗ്, അനുചിതമായ പാർക്കിംഗ്, റെഡ് ലൈറ്റ് ജമ്പിംഗ്, മറ്റ് നിരവധി ട്രാഫിക് നിയമ ലംഘനങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യാൻ ഈ മൊബൈൽ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ റിപ്പോർട്ട് ചെയ്യുന്നതിലൂടെ ഡൽഹി ട്രാഫിക് പോലീസിൻ്റെ കാവൽക്കാരനായി പ്രവർത്തിക്കാൻ ട്രാഫിക് സെൻ്റിനൽ സ്കീം (ടിഎസ്എസ്) സാധാരണ ജനങ്ങൾക്ക് അവസരം നൽകുന്നു. ഇങ്ങനെ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന പൊതുജനനത്തിന് 50,000 രൂപ വരെ പാരിതോഷികം നൽകാനുള്ള വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്. 

എല്ലാ മാസവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മികച്ച നാല് റിപ്പോർട്ടർമാർക്ക് പ്രതിഫലം നൽകുന്നതാണ്.റിപ്പോർട്ട് ചെയ്യുന്നവർക്കുള്ള റിവാർഡുകൾ പ്രതിമാസം നൽകും. മികച്ച നാല് റിപ്പോർട്ടർമാർക്ക് യഥാക്രമം 50,000, 25,000, 15,000, 10,000 രൂപ വീതം സമ്മാനങ്ങൾ ലഭിക്കുന്നതാണ്. സെപ്തംബർ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം സമ്മാനം ഒക്ടോബർ ആദ്യം വിതരണം ചെയ്യും. 

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും ഉപയോക്താക്കൾ ട്രാഫിക് സെൻ്റിനൽ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വന്തം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ശേഷം, ഉപയോക്താക്കൾക്ക് "ട്രാഫിക് സെൻ്റിനലിൽ" ലംഘനം റിപ്പോർട്ട് ചെയ്യാവുന്നതാണ്.

ലംഘനം റിപ്പോർട്ട് ചെയ്യുമ്പോൾ തീയതി, സമയം, ലംഘനം നടന്ന സ്ഥലം എന്നിവ പോലുള്ള വിവരങ്ങൾ നിർബന്ധമായും നൽകേണ്ടതാണ് . ഈ റിപ്പോർട്ട് ട്രാഫിക് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് പരിശോധിക്കും. 

Comments

    Leave a Comment