മാരിയറ്റ് ഹോട്ടലുകൾ വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നൽകി.

Marriott Hotels donated to the Wayanad Rehabilitation Fund. വയനാട് പുനരധിവാസ പദ്ധതിയിലേക്ക് മാരിയറ്റ് കൊച്ചി ക്ലസ്റ്ററിലെ ഹോട്ടലുകൾ നൽകിയ സംഭാവന മന്ത്രി പി രാജീവും കളക്ടർ എൻ എസ് കെ ഉമേഷും ചേർന്ന് സ്വീകരിക്കുന്നു. ടി എസ് അഭിഷേക്. അഭിഷേക് ശർമ. ശ്യാം നായർ, സതീഷ് ശ്രീനിവാസമൂർത്തി,,റൊവേന റോച്ച എന്നിവർ സമീപം

പ്രാദേശിക സമൂഹത്തിൻറെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മാരിയറ്റ് ഹോട്ടൽ ഗ്രൂപ്പ് കാണിക്കുന്ന ഈ സമർപ്പണ മനോഭാവം മാതൃകാപരമാണെന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് മന്ത്രി പി രാജീവ്.

കൊച്ചി: സംസ്ഥാന സർക്കാരിൻറെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് നെക്സ്റ്റ് ജെൻ ബിസിനസ് കൗൺസിലിന്റെ കീഴിലുള്ള കൊച്ചി ക്ലസ്റ്ററിലെ മാരിയറ്റ് ഹോട്ടലുകൾ 3,10,669 രൂപ സംഭാവന നൽകി. 

ദി ആർട്ടിസ്റ്റ് കൊച്ചി ട്രിബ്യൂട്ട് പോർട്ട്ഫോളിയോ ഹോട്ടൽ അസിസ്റ്റൻറ് ഹ്യൂമൻ റിസോഴ്സ് മാനേജർ ടി എസ് അഭിഷേക്, ഓപ്പറേഷൻസ് മാനേജർ അഭിഷേക് ശർമ, കൊച്ചി മാരിയറ്റ് ഹോട്ടൽ ഹ്യൂമൻ റിസോഴ്സസ് ഡയറക്ടർ ശ്യാം നായർ, ലെ മെറിഡിയൻ കൊച്ചി ജനറൽ മാനേജർ സതീഷ്   ശ്രീനിവാസമൂർത്തി, ഹ്യൂമൻ റിസോഴ്സസ് അസിസ്റ്റൻറ് ഡയറക്ടർ റൊവേന റോച്ച എന്നിവർ ചേർന്ന് മന്ത്രി പി രാജീവിന് ചെക്ക് കൈമാറി.

പ്രാദേശിക സമൂഹത്തിൻറെ ഉന്നമനത്തിനും ശാക്തീകരണത്തിനുമായി മാരിയറ്റ് ഹോട്ടൽ ഗ്രൂപ്പ് കാണിക്കുന്ന ഈ സമർപ്പണ മനോഭാവം മാതൃകാപരമാണെന്ന് സംഭാവന സ്വീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷും ചടങ്ങിൽ സന്നിഹിതനായിരുന്നു.

Comments

    Leave a Comment