ആദിശങ്കര എൻജിനീയറിങ്ങ് കോളേജിൽ ക്ളസ്റ്റർ മീറ്റിങ്ങ് സംഘടിപ്പിച്ചു

Cluster meeting was organized at Adi Shankara Engineering College

വിദ്യാലയങ്ങളിലും ടെക്നിക്കൽ സ്ഥാപനങ്ങളിലും നവീകരണ സംരംഭങ്ങളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ളസ്റ്റർ മീറ്റിങ്ങ് പവിഴം ഹെൽത്തിയർ ഡയറ്റ് കമ്പനി എംഡി എൻ. പി ആൻറണി ഉദ്ഘാടനം ചെയ്തു.

കൊച്ചി: കാലടി ആദിശങ്കര എൻജിനീയറിങ്ങ് കോളേജിൽ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററിൻറെ നേതൃത്വത്തിൽ ക്ളസ്റ്റർ മീറ്റിങ്ങ് സംഘടിപ്പിച്ചു. 

പവിഴം ഹെൽത്തിയർ ഡയറ്റ് കമ്പനി എംഡി എൻ. പി ആൻറണി ഉദ്ഘാടനം ചെയ്ത ക്ളസ്റ്റർ മീറ്റിങ്ങിൽ ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുളള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ സംരംഭങ്ങൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ ക്ളാസുകളും നടന്നു. 

ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൻററും   കേരള സ്റ്റാർട്ടപ്പ് മിഷനും ചേർന്ന് ആരംഭിച്ച ഈ നവീന പദ്ധതിയിലൂടെ വിദ്യാലയങ്ങളിലും ടെക്നിക്കൽ സ്ഥാപനങ്ങളിലും നവീകരണ സംരംഭങ്ങളെയും സംരംഭകത്വത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളിൽ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവ്, പ്രായോഗിക പരിചയം എന്നിവ വളർത്തുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. വിവിധ ഇൻകുബേറ്റർ സംവിധാനങ്ങളും, പരിശീലന പരിപാടികളും, മാർഗ്ഗനിർദ്ദേശങ്ങളും, സംരംഭകത്വത്തിനായുള്ള സാമ്പത്തിക സഹായങ്ങളും ഇതിന്റെ ഭാഗമാ യി നൽകുന്നുണ്ട്. ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ്  സെന്ററിലൂടെ വിദ്യാർത്ഥികൾക്ക് സ്വന്തമായ സ്റ്റാർട്ടപ്പുകൾ തുടങ്ങാനും, സ്വതന്ത്ര സംരംഭകരാകാനും കൂടുതൽ പിന്തുണയും മാർഗ്ഗനിർദ്ദേശവും ഇത്തരം പ്രോഗ്രാമുകൾ ലഭ്യമാക്കുന്നു.

പ്രിൻസിപ്പാൾ ഡോ. എം. എസ് മുരളി, ഡീൻ ഡോ. കെ. കെ എൽദോസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റൻറ് മാനേജർ ഡോ. എം. എസ് മുരളി, പ്രഫ. അജയ് ബേസിൽ, പ്രഫ. എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു. 

Comments

    Leave a Comment