സയ്‌വോര 2024 : അൽ അസ്ഹർ ഡെന്റൽ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദധാന ചടങ്ങ് ഇന്ന്

Sayvora 2024 : Al Azhar Dental College's twelfth graduation ceremony today

കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആൻഡ് ചെയർമാൻ ശ്രീ പി .ബി നുഹ് ഐഎസ് ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത പരിപാടിയിലൂടെ നൂറോളം വരുന്ന ദന്തഡോക്ടർമാരെ അൽ അസ്ഹർ രാജ്യത്തിന് സംഭാവന ചെയ്യുകയാണ്.

ഇടുക്കി ജില്ലയുടെ തൊടുപുഴയിൽ ഒരു വ്യാഴവട്ടക്കാലമായി ദന്താരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനം  നടത്തിവരുന്ന അൽ അസ്ഹർ കോളേജിന്റെ പന്ത്രണ്ടാമത് ബിരുദധാന ചടങ്ങ്  സെപ്റ്റംബർ 9 നുവൈകീട്ട് 4.30 മണിക്ക്  കോളേജ് ക്യാമ്പസിൽ വച്ച് നടത്തപ്പെടുന്നതാണ്.

"Zyvora2024" എന്ന നാമകരണം ചെയ്യപ്പെട്ട  പ്രസ്തുത പരിപാടിയിലൂടെ  നൂറോളം വരുന്ന ദന്തഡോക്ടർമാരെ  അൽ അസ്ഹർ രാജ്യത്തിന് സംഭാവന ചെയ്യുകയാണ്. കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ആൻഡ് ചെയർമാൻ ശ്രീ പി .ബി നുഹ് ഐഎസ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ  കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ്  പ്രോ വൈസ് ചാൻസലർ ഡോക്ടർ സി.പി വിജയൻ മുഖ്യ അതിഥി ആയിരിക്കും. 

ബിരുദധാന ചടങ്ങിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളും  കേരളത്തിലെ പ്രഗൽഭരായ ബാന്റിന്റെ സംഗീത നിശയും അരങ്ങേറുന്നതാണ്.ചടങ്ങിന്റെ ലൈവ് ടെലികാസ്റ്റ് അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ യുട്യൂബ് ചാനലിൽ ലഭ്യമാണ്

ലിങ്ക് :- https://youtube.com/live/0a4F5oRseDw?feature=share 

അൽ-അസ്ഹർ ഡെൻ്റൽ കോളേജ്, ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള 5 വർഷത്തെ  ഡെൻ്റൽ സർജറിയിൽ (BDS) ബാച്ചിലേഴ്സ് പ്രോഗ്രാമാണ് വാഗ്ദാനം ചെയ്യുന്നത്. അപേക്ഷകർ അവരുടെ 10+2 ബോർഡ് പരീക്ഷകളിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, മാത്‌സ് എന്നിവ നിർബന്ധിത വിഷയങ്ങളായി 50% മാർക്ക് (സംവരണ വിഭാഗത്തിന് 40%) നേടിയിരിക്കണം. സയൻസ് സ്ട്രീമിൽ ഡിപ്ലോമയുള്ളവരോ മുകളിൽ സൂചിപ്പിച്ച വിഷയങ്ങളുള്ള 10+2 ന് ശേഷം പ്രീ-മെഡിക്കൽ അല്ലെങ്കിൽ പ്രീ-ഡെൻ്റൽ കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. ബി.എസ്‌സി ബിരുദധാരികൾക്കും ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി/സുവോളജി എന്നീ രണ്ട് വിഷയങ്ങൾ നിർബന്ധിത വിഷയങ്ങളുള്ള 3 വർഷത്തെ മുഴുവൻ സമയ ബിരുദ കോഴ്‌സിൻ്റെ ഒന്നാം വർഷം പാസായവർക്കും അപേക്ഷിക്കാം.

2007-ൽ സ്ഥാപിതമായ ഈ കോളേജ് കോട്ടയം എംജി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ഇത് തൃശ്ശൂരിലെ KUHS-ൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഡെൻ്റൽ കൗൺസിൽ ഓഫ് ഇന്ത്യ യുജിയെ അംഗീകരിക്കുകയും ഓറൽ മെഡിസിൻ & റേഡിയോളജി, ഓറൽ & മാക്സിലോഫേഷ്യൽ സർജറി എന്നിവയിൽ പിജി പ്രോഗ്രാമുകൾ ആരംഭിക്കുന്നതിന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.

Comments

    Leave a Comment