കിരൺ റാവുവിൻറെ ലാപാടാ ലേഡീസിൻറെ പ്രദർശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്.
റഷ്യൻ തലസ്ഥാനത്തു സമാപിച്ച മോസ്കോ ഇൻറർനാഷണൽ ഫിലിം വീക്കിൽ (എം ഐ എഫ് ഡബ്ലിയു) ഇന്ത്യൻ സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച നേട്ടം കൈവരിക്കാനായി.
സിനിമാറ്റിക് സർഗാത്മകതയ്ക്കും ക്രോസ് കൾച്ചറൽ സഹകരണത്തിനുള്ള ഒരു ഊർജ്ജസ്വല പ്ലാറ്റ്ഫോമായിരുന്നു എംഐഎഫ്ഡബ്ലിയു. ഈ മേളയിലൂടെ ഇന്ത്യൻ സിനിമകൾക്ക് ശാശ്വതമായൊരു മതിപ്പ് സൃഷ്ടിക്കാനായി. കിരൺ റാവുവിൻറെ ലാപാടാ ലേഡീസിൻറെ പ്രദർശനത്തോടെയാണ് ഫിലിം വീക്ക് ആരംഭിച്ചത്.
ഇന്ത്യൻ സിനിമയുടെ സാർവത്രിക പ്രമേയങ്ങളും, കലാപരമായ വൈഭവവും, കലയ്ക്കു അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയും, സാംസ്കാരിക വിഭജനത്തെ മറികടക്കാൻ ഒരു സിനിമയ്ക്ക് എങ്ങനെ സാധിമെന്നും എടുത്തുകാണിച്ച ഈ ചിത്രത്തിന് ഭാഷയുടെ അതിർവരമ്പുകൾ മറികടന്ന് പ്രേക്ഷകരിൽ ഇടംനേടാനായി.
രാജ്യത്തിൻറെ സമ്പന്നമായ സിനിമാറ്റിക് കഥപറച്ചിൽ പാരമ്പര്യത്തെ തുറന്നു കാണിച്ച മേളയിലെ മറ്റൊരു ഇന്ത്യൻ സിനിമയായിരുന്നു "കൽക്കി". ഈ രണ്ടു സിനിമകളും ഫെസ്റ്റിവലിലെ ഹൈലൈറ്റുകളായി മാറുകയും ലോക പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. മേളയുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ ബിസിനസ് പ്രോഗ്രാമുകൾ ഇന്ത്യൻ സിനിമാ വ്യവസായത്തിന് മുതൽക്കൂട്ടായി. രാജ്യത്തെ സർക്കാർ ഉദ്യോഗസ്ഥർ, ചലച്ചിത്ര മേഖലയിലെ പ്രമുഖർ, പത്രപ്രവർത്തകർ തുടങ്ങിയവർ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ചു. 40 രാജ്യങ്ങളുടെ പങ്കാളിത്തവും, 70 സിനിമകളുടെ പ്രദർശനവും,
6 ലക്ഷം പേരുടെ സാന്നിധ്യവും എം ഐ എഫ് ഡബ്ലിയുവിനെ സമ്പന്നമാക്കി.
Comments