നീറ്റ്, ജെഇഇ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യമലയാളം യുട്യൂബ് ചാനലുമായി ആകാശ്

Aakash with Free Malayalam YouTube Channel for NEET and JEE Students

7-12 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കായി പ്രത്യേക സെഷനുകൾ

പ്രവേശന പരീക്ഷ കോച്ചിങ് രംഗത്ത് ദേശീയ തലത്തില്‍ മുന്‍നിരയിലുള്ള ആകാശ് എജുക്കേഷനല്‍ സര്‍വീസസ് ലിമിറ്റഡ് കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി എട്ട് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായി പുതിയ മലയാളം യുട്യൂബ് ചാനല്‍ അവതരിപ്പിച്ചു. 

മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൂല്യവര്‍ധിത പഠനാനുഭവം നല്‍കുകയാണ് ഇതിലൂടെ ആകാശ് ലക്ഷ്യമിടുന്നത്. മലയാളത്തില്‍ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസ കൊണ്ടന്റ് ആണ് ഈ ചാനലിന്റെ സവിശേഷത. സങ്കീര്‍ണമായ പാഠഭാഗങ്ങള്‍ മാതൃഭാഷയില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രഹിക്കാനും പഠിക്കാനും ഉതകുന്ന രീതിയിലാണ് ക്ലാസുകള്‍ സംവിധാനിച്ചിരിക്കുന്നത്. 

ഫിസിക്‌സ്, കെമിസ്ട്രി, മാതമാറ്റിക്‌സ്, സുവോളജി, ബോട്ടണി തുടങ്ങിയ വിഷയങ്ങള്‍ മലയാളം വിഡിയോ പാഠങ്ങളായി ഈ ചാനലിലൂടെ ലഭിക്കും. നീറ്റ്, ജെഇഇ തയാറെടുപ്പ് നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സവിശേഷമായി ഒരുക്കിയതാണ് ഈ പാഠങ്ങള്‍. പരീക്ഷകളെ മുന്‍നിര്‍ത്തി തയാറാക്കിയ എജുക്കേഷനല്‍ വിഡിയോകളും ഈ യുട്യൂബ് ചാനല്‍ വഴി ലഭിക്കും. പഠന വിഷയങ്ങള്‍ക്കു പുറമെ പ്രചോദനമേകുന്ന ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ പോഡ്കാസ്റ്റുകളും ചാനലില്‍ ഉണ്ടാകും. 

"പഠനത്തിന് ഭാഷ ഒരിക്കലും തടസ്സമാകരുതെന്ന ചിന്തയില്‍ നിന്നാണ് പ്രധാന വിഷയങ്ങള്‍ ലളിതമായി പഠിച്ചെടുക്കാവുന്ന തരത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി ഈ പ്ലാറ്റ്‌ഫോം ഒരുക്കിയത്. ദേശീയ തലത്തില്‍ കടുപ്പമേറിയ മത്സര പരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് മലയാളം യുട്യൂബ് ചാനല്‍ ഒരുക്കിയിരിക്കുന്നത്," ആകാശ് എജുക്കേഷനല്‍ സര്‍വീസസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ദീപക് മെഹ്‌റോത്ര പറഞ്ഞു. 

"കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേഗത്തില്‍ ലഭ്യമാകുന്ന വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രത്യേക മലയാളം യുട്യൂബ് ചാനല്‍ അവതരിപ്പിച്ചിരിക്കുന്നത്. മത്സരപരീക്ഷകള്‍ക്കു വേണ്ടി പഠിക്കുന്നവര്‍ക്കും തയാറെടുക്കുന്നവര്‍ക്കും ഭാഷ ഒരു പ്രശ്‌നമാകാതെ വിഷയങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ ഇതുസഹായിക്കും. വിദ്യാര്‍ത്ഥികളുടെ പഠനത്തിന് മികച്ച പിന്തുണ നല്‍കുന്ന വിഭവങ്ങളാണ് ഇതിലൊരുക്കിയിരിക്കുന്നത്," ആകാശ് ചീഫ് സ്ട്രാറ്റജി ഒഫീസര്‍ അനൂപ് അഗര്‍വാള്‍ പറഞ്ഞു. 

"നീറ്റ്, ജെഇഇ പരീക്ഷകള്‍ക്കായി മികച്ച ഗുണനിലവാരത്തില്‍ തയാറാക്കിയ വിഷയ സംബന്ധിയായ പാഠങ്ങളാണ് ഇതിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴു മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സങ്കീര്‍ണ വിഷയങ്ങളായ ഫിസിക്‌സ്, കെമിസ്ട്രി, മാതമാറ്റിക്‌സ് എന്നിവയില്‍ അനായാസം പ്രാവീണ്യം നേടാന്‍ ഈ ക്ലാസുകള്‍ സഹായിക്കും," ചീഫ് അക്കാഡമിക് ആന്റ് ബിസിനസ് ഹെഡ് ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.

പൂര്‍ണമായും സൗജന്യമായി ലഭിക്കുന്ന ഈ ചാനല്‍, പരമ്പരാഗത കോച്ചിങ് ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കു കൂടി ആകാശിന്റെ പരിശീലന വൈദഗ്ധ്യം ഉപകാരപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. 

ചാനൽ ലിങ്ക്: www.youtube.com/AakashInstituteMalyalam

Comments

    Leave a Comment