കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷന്‍ സ്വന്തമാക്കി കെജിഎഫ് ചാപ്റ്റര്‍ 2;ഒടിയനെ മറികടന്നു.

KGF Chapter 2 owns the best opening collection of all time in Kerala; Overtook Odiyan

മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍റെ പേരിലായിരുന്ന കേരളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുള്ള റെക്കോര്‍ഡ് ആണ് യഷ് ചിത്രം സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയിട്ടുള്ളത്. 7.3 കോടിയാണ് കെജിഎഫ് ചാപ്റ്റര്‍ 2 നേടിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എടുത്തിരിക്കുന്നത്

ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ തെന്നിന്ത്യന്‍ സിനിമകളുടെ തേരോട്ടമാണ് സമീപകാലത്ത് ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ബാഹുബലി, RRR എന്നിവക്ക് തുടര്‍ച്ചയാവുകയാണ് കന്നഡ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2).

മൂന്നര വര്‍ഷം മുന്‍പ് എത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 ന്റെ തുടർഭാഗമാണ്  ഈ സിനിമ. വന്‍ പ്രീ- റിലീസ് ഹൈപ്പ് ലഭിച്ചിരുന്ന ചിത്രം ഇപ്പോൾ കേരള ബോക്സ് ഓഫിസ് ഇളക്കി മറിച്ചിരിക്കുകയാണ്‌.  കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷന്‍ സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2 എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിരീക്ഷണം.

മോഹന്‍ലാല്‍ നായകനായ ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്‍റെ പേരിലായിരുന്ന കേരളത്തിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷനുള്ള റെക്കോര്‍ഡ് ആണ് യഷ് ചിത്രം സ്വന്തം പേരില്‍ ആക്കിയിരിക്കുന്നത്. ചിത്രം നേടിയ കേരള ഓപണിംഗ് ഗ്രോസിനെക്കുറിച്ച് ട്രേഡ് അനലിസ്റ്റുകള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും ആദ്യദിനം കേരളത്തില്‍ നിന്ന്  7.3 കോടി കെജിഎഫ് ചാപ്റ്റര്‍ 2 നേടിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. 7.2 കോടി രൂപ ആയിരുന്നു ഒടിയന്‍റെ കളക്ഷന്‍. 6.6 കോടി ആദ്യദിന കേരള ഗ്രോസ് നേടിയ വിജയ് ചിത്രം ബീസ്റ് ആണ് കേരള ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്.

മുഖ്യധാരാ കന്നഡ സിനിമയ്ക്ക് കര്‍ണാടകത്തിന് പുറത്തേക്ക് റീച്ച് നേടിക്കൊടുത്തത് മൂന്നര വര്‍ഷം മുന്‍പ് എത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 ആണ്. വലിയ ഹൈപ്പുമായെത്തുന്ന രണ്ടാം ഭാഗങ്ങള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. മലയാളത്തിനു പുറമെ, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളും കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിച്ചിരിക്കുന്നത്. 

Comments

    Leave a Comment