"ഷെയർ ദി ലോഡ്" ക്യാമ്പയിൻറെ ഏഴാം പതിപ്പ് പുറത്തിറക്കി ഏരിയൽ ഇന്ത്യ.

Ariel India launched the 7th edition of ഏരിയൽ ഇന്ത്യയുടെ ഷെയർ ദി ലോഡ് ക്യാമ്പയിൻ ചിത്രത്തിൻറെ ഏഴാം പതിപ്പ് " ഹോം ടീം # ഷെയർ ദി ലോർഡ് " ൻറെ പുറത്തിറക്കൽ ചടങ്ങിൽ ജോസി പോൾ, സോനം കപൂർ, മുക്ത മഹേശ്വരി, അനിൽ കപൂർ എന്നിവർ.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ സമത്വം, യഥാർത്ഥ പങ്കാളിത്തം പരിപോഷിപ്പിക്കൽ, ശോഭനമായ ഭാവിയിലേക്കുള്ള വഴി തുറക്കൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പുതിയ പതിപ്പ് ഊന്നി പറയുന്നു.

ഏരിയൽ ഇന്ത്യയുടെ ഷെയർ ദി ലോഡ് ക്യാമ്പയിൻ ചിത്രത്തിൻറെ ഏഴാം പതിപ്പ് " ഹോം ടീം #  ഷെയർ ദി ലോർഡ് " പുറത്തിറക്കി.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ സമത്വം, യഥാർത്ഥ പങ്കാളിത്തം പരിപോഷിപ്പിക്കൽ, ശോഭനമായ ഭാവിയിലേക്കുള്ള വഴി തുറക്കൽ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പുതിയ പതിപ്പ്  ഊന്നി പറയുന്നു. കുടുംബങ്ങളിലെ സാമൂഹിക മാനദണ്ഡങ്ങൾ പുനക്രമീകരിക്കുക, പരസ്പര പിന്തുണയും സഹകരണവും പ്രോത്സാഹിപ്പിക്കുക, കൂടുതൽ സന്തുലിതവും പരസ്പരം ഉൾക്കൊള്ളുന്ന പങ്കാളിത്തത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ ദമ്പതികളെ പ്രചോദിപ്പിക്കുക തുടങ്ങിയവയാണ് ഈ ക്യാമ്പയിൻ നൽകുന്ന സന്ദേശം.

2015 ൽ ഏരിയൽ ഇന്ത്യ " ഷെയർ ദി ലോഡ് "ക്യാമ്പയിൻ ആരംഭിച്ചത് മുതൽ അലക്കുപോലുള്ള വീട്ടു ജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാണെന്ന് വിശ്വസിച്ചിരുന്ന പുരുഷന്മാരുടെ എണ്ണം  79% ൽ നിന്നും 25% മായി കുറഞ്ഞതായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുക്ത  മഹേശ്വരി അറിയിച്ചു.

കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കുകയും, അണു കുടുംബങ്ങൾ വ്യാപകമാവുകയും ചെയ്യുമ്പോൾ കുടുംബഭാരങ്ങൾ പങ്കിടേണ്ടതിൻറെ ആവശ്യകതയും ചിത്രം ചൂണ്ടിക്കാണിക്കുന്നു. 

ആധുനിക കാലഘട്ടത്തിൽ കുടുംബ ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ ദമ്പതിമാർ പങ്കിടേണ്ടത് വളരെ പ്രാധാന്യമുള്ള  കാര്യമാണെന്ന് ഏഴാം പതിപ്പിൻറെ ലോഞ്ച് നിർവ്വഹിച്ചുകൊണ്ടു ബോളിവുഡ് താരങ്ങളായ അനിൽ കപൂറും സോനം കപൂറും     ഉദ്ബോധിപ്പിച്ചു. 

പി  ആൻറ്  ജി ഇന്ത്യ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഫാബ്രിക് കെയർ വൈസ് പ്രസിഡൻറുമായ മുക്ത മഹേശ്വരി, ബി ബി ഡി ഒ ഇന്ത്യ ചെയർമാനും ക്രിയേറ്റീവ് ഓഫീസറുമായ ജോസി പോൾ എന്നിവരും ചടങ്ങിൽ സന്നിഹീതരായിരുന്നു. 

Comments

    Leave a Comment