സണ്‍റൈസ് ഹോസ്പിറ്റല്‍ ഗ്രൂപ്പിന് പുതിയ ലോഗോ.

New logo for Sunrise Hospitals Group. സണ്‍റൈസ് ഗ്രൂപ്പിന്റെ പുതിയ ലോഗോ പ്രകാശനവും സണ്‍ സ്‌കോളര്‍ പദ്ധതിയുടെ ഉദ്ഘാടനവും സംബന്ധിച്ച് എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സണ്‍റൈസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എസ്. സുരേഷ്‌കുമാര്‍ തമ്പി വിശദീകരിക്കുന്നു. മറിയം ഹഫീസ്, കോശി കെ. അഞ്ചേരില്‍, എ. മുഹമ്മദ് റിയാസ്, അജേഷ് നമ്പ്യാര്‍ തുടങ്ങിയവര്‍ സമീപം

പുതിയ ലോഗോ പ്രകാശനം ഏപ്രില്‍ ആറിന് മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും

കൊച്ചി : രാജ്യത്തെ ആതുര സേവന രംഗത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ സണ്‍റൈസ് ഗ്രൂപ്പിന് ഇനി പുതിയ ലോഗോ.  

ഈ മാസം ആറിന് (ഏപ്രില്‍ 06) ശനിയാഴിച്ച വൈകിട്ട് 7 ന്  ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പുതിയ ലോഗോയുടെ പ്രകാശനം നിര്‍വ്വഹിക്കുമെന്ന് സണ്‍റൈസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍  എസ്. സുരേഷ്‌കുമാര്‍ തമ്പി, ജനറല്‍ മാനേജര്‍ എ. മുഹമ്മദ് റിയാസ്, ബ്രാന്റ് മാനേജര്‍ മറിയം ഹഫീസ്, ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ അജേഷ് നമ്പ്യാര്‍, ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫിസര്‍ കോശി കെ. അഞ്ചേരില്‍  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

നിരവധി അപൂര്‍വ്വ ശസ്ത്രക്രിയകള്‍ നടത്തി ശ്രദ്ധ നേടിയിട്ടുള്ള  ഡോ.ഹഫീസ് റഹ്മാന്‍ ചെയര്‍മാനായ സണ്‍റൈസ് ആശുപത്രി കൂടുതല്‍ ആധുനിക വല്‍ക്കരണത്തിന്റെ പാതയിലാണ്. ഇതിനു മുന്നോടിയായിട്ടാണ് പുതിയ ലോഗോ രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. കെയര്‍ ബിയോണ്ട് ക്യൂര്‍ എന്നതാണ് ഗ്രൂപ്പിന്റെ പുതിയ ആപ്ത വാക്യം. ആരോഗ്യ പരിപാലന രംഗത്തെ സേവനം കൂടുതല്‍ മികവുറ്റതാക്കിമാറ്റുക  എന്നതാണ് ലക്ഷ്യമിടുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനം തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന  സണ്‍ സ്‌കോളര്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വ്വഹിക്കും. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ആദ്യ ഘട്ടമെന്ന നിലയിലാണ് പഠന രംഗത്ത് മികവ് തെളിയിച്ച പ്ലസ് ടു കഴിഞ്ഞ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനായി ഒരു ലക്ഷം രൂപ ധനസഹായം നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 
പി.വി ശ്രീനിജന്‍ എംഎല്‍എ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിളള, വൈസ് ചെയര്‍മാന്‍ പി എം യൂനസ്, സണ്‍റൈസ് ഗ്രൂപ്പ് ഹോസ്പിറ്റല്‍സ് ചെയര്‍മാന്‍ ഡോ.ഹഫീസ് റഹ്മാന്‍, മാനേജിംഗ് ഡയറക്ടര്‍ പര്‍വീണ്‍ ഹഫീസ് തുടങ്ങിയവര്‍ പങ്കെടുക്കും.

നിലവില്‍ സണ്‍റൈസ് ഗ്രൂപ്പിന് കീഴില്‍ ആറ് ആശുപത്രികളാണുളളത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 25 ആശുപത്രികള്‍ കൂടി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും  അധികൃതര്‍ വ്യക്തമാക്കി. 

Comments

    Leave a Comment